കോവിഡ് വാക്‌സിന്‍; അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്ക്
ഇന്ത്യയിൽ കോവിഡ് വാക്സിൻ ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്ക്. നേരത്തെ ഫൈസറും, സെറം ഇൻസ്റ്റിറ്റ്യൂട്ടും ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യയോട് അടിയന്തര അനുമതി ആവശ്യപ്പെട്ടിരുന്നു.
നിലവിൽ ഭാരത് ബയോടെക്കിന്റെ കോവാക്സിനിന്റെ മൂന്നാം ഘട്ടം പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്. ഓക്സ്ഫോഡ് വാക്സിൻ ഉപയോഗിക്കാൻ അനുമതി തേടിയ ആദ്യ ഇന്ത്യൻ കമ്പനി സെറം ഇൻസ്റ്റിറ്റ്യൂട്ടാണ്. അമേരിക്കൻ കമ്പനിയായ ഫൈസർ അവരുടെ വാക്സിൻ്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി അപേക്ഷ നൽകിയിരുന്നു. മൂന്ന് കമ്പനികളും നൽകിയ അപേക്ഷയിൽ ഡിസിജിഐയുടെ വിദഗ്ദ്ധ സമിതി തീരുമാനമെടുക്കും.
കേന്ദ്ര സർക്കാർ സ്ഥാപനമായ ഐസിഎം ആറുമായി സഹകരിച്ച് ഹൈദരാബദ് ആസ്ഥാനമായ ഭാരത് ബയോടെക്ക് വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിനാണ് കൊവാക്സിൻ. നിലവിൽ മൂന്നാം ഘട്ട പരീക്ഷണത്തിലുള്ള ഈ വാക്സിൻ രാജ്യത്തെ 18 സെൻ്ററുകളിലായി 22,000 വളൻ്റിയർമാർക്കായി നൽകി കൊണ്ടിരിക്കുകയാണ്.
Read more
സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓക്സ്ഫോഡ് സർവകലാശാലയും അസ്ട്രാസ്നൈക്കയുമായി ചേർന്നാണ് കോവിഷീൽഡ് വാക്സിൻ വികസിപ്പിക്കുന്നത്. രാജ്യത്ത് വാക്സിൻറെ മൂന്നാംഘട്ട പരീക്ഷണം പുരോഗമിക്കുന്നതിനിടെയാണ് ഉപയോഗത്തിനുള്ള അനുമതി തേടി ഡിസിജിഐക്ക് അപേക്ഷ നൽകിയത്. കോവിഡിനെതിരെ ഓകസ്ഫോഡ് വാക്സിൻ ഫലപ്രദമാണെന്ന് വിവരവും കന്പനി കൈമാറി. ബ്രട്ടനിലെ രണ്ടും ബ്രസീൽ, ഇന്ത്യ എന്നീ രാജ്യങ്ങളെ ഒന്നു വീതവും പരീക്ഷണ വിവരങ്ങളുമാണ് ഡിസിജിഐക്ക് സമർപ്പിട്ടുള്ളത്.