ഡൽഹിയിലെ ജുമാ മസ്ജിദിന് മുമ്പിൽ നടന്ന പ്രതിഷേധത്തിൽ ഭീം ആർമി നേതാവ് ചന്ദ്രശേഖറിനെ കസ്റ്റഡിയിലെടുത്തു

പൗരത്വ നിയമ ഭേദഗതിക്കെതിരായി അംബേദ്കറുടെ ചിത്രം ഒരു കൈയിലും മറുകൈയിൽ ഇന്ത്യൻ ഭരണഘടനയുടെ പകർപ്പും വഹിച്ചു കൊണ്ട് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ഡൽഹിയിലെ ചരിത്രപരമായ ജുമാ മസ്ജിദിൽ പ്രതിഷേധത്തിന് നേതൃത്വം നൽകി. അയിരങ്ങൾ ആണ് ജുമാ മസ്ജിദിന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തത്.

Read more

സ്ഥിതിഗതികൾ നിയന്ത്രിക്കാനും നിരീക്ഷിക്കാനും ഡൽഹി പൊലീസ് പി‌ആർ‌ഒ എം‌എസ് രന്ധാവയും സ്ഥലത്തുണ്ടായിരുന്നു; സമാധാനപരമായി പിരിഞ്ഞു പോകാൻ ജമാ മസ്ജിദിൽ തടിച്ചുകൂടിയ ആളുകളോട് അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസുമായുള്ള സഹകരണം കാണിക്കാനും സമാധാന സന്ദേശം നൽകാനും ജമാ മസ്ജിദ് പ്രദേശത്തെ താമസക്കാർ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് റോസാപ്പൂക്കൾ വാഗ്ദാനം ചെയ്തു. ജമാ മസ്ജിദ് പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഭീം ആർമി മേധാവി ചന്ദ്രശേഖറിനെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു