ഞായറാഴ്ച ഡൽഹിയിൽ നടക്കുന്ന പരിപാടിയിൽ ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദ് തന്റെ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കും. ബഹുജൻ സമാജ് പാർട്ടി സ്ഥാപകൻ പരേതനായ കാൻഷി റാമിന്റെ ജന്മവാർഷിക ദിനത്തിലാണ് പ്രഖ്യാപനം.
ഭീം ആർമി വക്താവ് പറയുന്നതനുസരിച്ച്, ആസാദ് ബാഹുജൻ പാർട്ടി, ബഹുജൻ അവാം പാർട്ടി, ആസാദ് സമാജ് പാർട്ടി എന്നിവയാണ്. രാഷ്ട്രീയ സംഘടനയ്ക്ക് സാദ്ധ്യതയുള്ള പേരുകൾ. ഭൂരിപക്ഷം നേതാക്കളും ഭാരവാഹികളും ആസാദ് ബഹുജൻ പാർട്ടി എന്ന പേര് പിന്തുണച്ചിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകിയ ശേഷം പേര് അന്തിമമാക്കും.
പാർട്ടി പ്രകടന പത്രിക പുറത്തിറക്കുകയും അംഗത്വമെടുക്കലും അജണ്ട തയ്യാറാക്കലും ഞായറാഴ്ച നടക്കും. യുവാക്കളെ അണിനിരത്തുന്നതിനായി ഭീം ആർമി തങ്ങളുടെ വിദ്യാർത്ഥി വിഭാഗമായ ഭീം ആർമി സ്റ്റുഡന്റ്‌സ് ഫെഡറേഷൻ (ബിഎഎസ്‌എഫ്) ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. പുതിയ രാഷ്ട്രീയ പാർട്ടി ആരംഭിച്ചതിനു ശേഷം ഭീം ആർമി പാർട്ടിയുടെ സാമൂഹിക സാംസ്കാരിക സംഘടനയായി പ്രവർത്തിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
പുതിയ രാഷ്ട്രീയ പാർട്ടിയുടെ ആവശ്യകത ഉയർത്തിക്കാട്ടി ഭീം ആർമി സോഷ്യൽ മീഡിയയിൽ പ്രചാരണവും ആരംഭിച്ചു. ദളിതരോടും പിന്നോക്കക്കാരായ മുസ്‌ലിങ്ങളോടും പാർട്ടിയിൽ ചേരാനും പിന്തുണയ്ക്കാനും ചന്ദ്രശേഖർ ആഹ്വാനം ചെയ്തു.