Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

മോദിയുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം ബുലന്ദ്ഷഹര്‍ യോഗിയ്ക്ക് കേവലം ‘അപകടം’ മാത്രം

, 4:17 pm

ബുലന്ദഷഹറില്‍ നടന്നത് ആള്‍ക്കൂട്ട അക്രമമല്ലെന്നും കേവലം ഒരു അപകടമാണെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തരവാദിത്വപ്പെട്ടവരെല്ലാം ശിക്ഷിക്കപ്പെടുമെന്നും മഖ്യമന്ത്രി പറഞ്ഞു.

ബുലന്ദ്ഷഹര്‍ കലാപവും പൊലീസ് ഇന്‍സ്‌പെക്ടര്‍ സൂബോധ് കുമാര്‍ സിംഗിന്റെ കൊലപാതകവും ദേശീയ ശ്രദ്ധ ആകര്‍ഷിച്ചതിനെ തുടര്‍ന്ന ഡെല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടികാഴ്ചയക്ക് ശേഷമാണ് ‘ആക്‌സിഡണ്ട്’ സിദ്ധാന്തവുമായി ആദിത്യനാഥ് രംഗത്തെത്തുന്നത് എന്നത് ശ്രദ്ധേയമാണ്.

മോദിയുമായി നടത്തിയ കൂടികാഴ്ചയ്ക്ക് തൊട്ടുമുമ്പ് ഇന്‍സ്‌പെക്ടറുടെ കുടുംബവുമായി കൂടികാഴ്ച നടത്തിയ മുഖ്യമന്ത്രി നടപടികള്‍ വേഗത്തിലാക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. സംസ്ഥാനത്ത് വന്‍കലാപം നടക്കുമ്പോള്‍ തെലങ്കാനയിലും രാജസ്ഥാനിലും തിരഞ്ഞെടുപ്പ് റാലിയിലായിരുന്ന മുഖ്യമന്ത്രി വേണ്ട ഗൗരവം കാണിച്ചില്ല എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.

Advertisement