പൗരത്വ നിയമത്തിൽ പ്രധാനമന്ത്രി മോദിയും അമിത് ഷായും തമ്മിൽ സംഘർഷം...ദുരിതം അനുഭവിക്കുന്നത് ജനങ്ങൾ": ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും തമ്മിൽ അഭിപ്രായ വ്യത്യാസമുള്ളതായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ വെള്ളിയാഴ്ച അവകാശപ്പെട്ടു. രാജ്യത്തെ ജനങ്ങളാണ് അതിനുള്ള വില നൽകുന്നത് എന്ന് ഭൂപേഷ് ബാഗേൽ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി, ദേശീയ ജനസംഖ്യാ രജിസ്റ്റർ, പൗരന്മാരുടെ ദേശീയ രജിസ്റ്റർ എന്നിവ തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറയുമ്പോൾ, ദേശീയ പൗരന്മാരുടെ രജിസ്റ്റർ നടപ്പാക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെടുന്നു. ഇവിടെ ആരാണ് സത്യം പറയുന്നത്, ആരാണ് കള്ളം പറയുന്നത്? രണ്ട് നേതാക്കൾ തമ്മിൽ ഇതുമായി ബന്ധപെട്ടു സംഘര്‍ഷമുണ്ടെന്നു തോന്നുന്നു, രാജ്യത്തെ ജനങ്ങളാണ് അതിന്റെ ദുരിതമനുഭവിക്കുന്നത്, ”വാർത്താ ഏജൻസി എ.എൻ.ഐയോട് റായ്പൂരിലെ ഒരു പൊതുസമ്മേളനത്തിൽ ഭൂപേഷ് ബാഗേൽ പറഞ്ഞു.

മതപരമായ രീതിയിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. ബിജെപി ഭരണത്തിന്റെ ആദ്യ അഞ്ച് വർഷങ്ങളിൽ നരേന്ദ്രമോദി നോട്ടുനിരോധനവും ചരക്ക് സേവന നികുതിയും നടപ്പാക്കി. കഴിഞ്ഞ ഏഴ് മുതൽ എട്ട് മാസമായി അമിത് ഷായാണ് തീരുമാനങ്ങൾ എടുക്കുന്നത്. കൊണ്ടുവന്ന ആർട്ടിക്കിൾ 370 അമിത് ഷാ നീക്കം ചെയ്തു, പൗരത്വ നിയമം ഭേദഗതി വരുത്തി ഇപ്പോൾ ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപ്പിലാക്കാൻ ഒരുങ്ങുകയാണ്, ഭൂപേഷ് ബാഗേൽ പറഞ്ഞു. പൗരത്വം തെളിയിക്കാൻ ആവശ്യമായ എല്ലാ രേഖകളും ഹാജരാക്കാൻ പാവങ്ങൾക്ക് എങ്ങനെ കഴിയുമെന്ന് അദ്ദേഹം ആശ്ചര്യപ്പെട്ടു.

Read more

രാജ്യത്തുടനീളം നടപ്പാക്കിയാൽ “പൗരന്മാരുടെ ദേശീയ രജിസ്റ്ററിൽ ഒപ്പിടാത്ത ആദ്യ വ്യക്തി” താനായിരിക്കുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.