ബീഹാര്‍ രാഷ്ട്രയത്തില്‍ നിര്‍ണായക മാറ്റത്തിന്റെ സൂചന നല്‍കി മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഗവര്‍ണറെ കാണാന്‍ സമയം തേടിയതായി റിപ്പോര്‍ട്ട്. ഇന്നു ചേരുന്ന ജെഡിയു എംഎല്‍എമാരുടെയും എംപിമാരുടെയും യോഗത്തിന് പിന്നാലെ എന്‍ഡിഎ പ്രവേശനം നിതീഷ് പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എന്നാല്‍, ജെഡിയു മുന്‍ ദേശീയ അധ്യക്ഷന്‍ ലല്ലന്‍ സിംഗിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം എന്‍ഡിഎയില്‍ ചേരുന്നതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം ജെഡിയു പിളരുകയാണെങ്കില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ഒപ്പം നിര്‍ത്താന്‍ ബിജെപി ശ്രമം ആരംഭിച്ചിട്ടുണ്ട്. പല കോണ്‍ഗ്രസ് എംഎല്‍എമാരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആണ് എന്നാണ് പുറത്ത് വരുന്ന വിവരം. നിലവിലെ രാഷ്ട്രീയ സാഹചര്യം ആര്‍ജെഡി നേതൃയോഗം ചര്‍ച്ച ചെയ്തു.
Read more
എന്‍ഡിഎ പ്രവേശനത്തെ എതിര്‍ക്കുന്ന ലല്ലന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവ് ജിതിന്‍ റാം മഞ്ജിയേയും കൂടെ നിര്‍ത്തി ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് ആര്‍ജെഡി നേതൃത്വം.