ബിഹാറില്‍ ഇടി മിന്നലേറ്റുള്ള മരണം തുടരുന്നു; ഇന്നലെ കൊല്ലപ്പെട്ടത് 12 പേര്‍; എട്ട് ദിവസത്തിനുള്ളില്‍ മരിച്ചത് 42 പേര്‍; ജാഗ്രതാനിര്‍ദേശവുമായി മുഖ്യമന്ത്രി

ബിഹാറില്‍ ഇടി മിന്നലേറ്റ് 12 പേര്‍ മരിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം ജാമുയിയിലും കൈമൂരിലും മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റോഹ്താസില്‍ രണ്ട് പേര്‍ മരിച്ചു, സഹര്‍സ, സരണ്‍, ഭോജ്പൂര്‍, ഗോപാല്‍ഗഞ്ച് എന്നിവിടങ്ങളില്‍ ഒരോരുത്തര്‍ വീതവും മരിച്ചു.

ഇതോടെ ജൂലൈ ഒന്ന് മുതല്‍ ഇടിമിന്നലേറ്റ് മരിച്ചവരുടെ എണ്ണം 42 ആയി ഉയര്‍ന്നു.
കഴിഞ്ഞ ഞായറാഴ്ച 10 പേരും ശനിയാഴ്ച ഒന്‍പത് പേരും മരിച്ചിരുന്നു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. ഇടിമിന്നലുള്ള സമയത്ത് ജനങ്ങള്‍ ജാഗ്രത പാലിക്കാനും വീടിനുള്ളില്‍ തന്നെ തുടരാനും അദ്ദേഹം അഭ്യര്‍ഥിച്ചു. ദുരന്തനിവാരണ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും നിതീഷ് കുമാര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.