വാഹനപൂജയ്ക്കിടെ ബൈക്ക് പൊട്ടിത്തെറിച്ച് തീഗോളമായി ; വീഡിയോ വൈറല്‍

വാഹനപൂജയ്ക്കിടെ ഒരു ബൈക്ക് പൊട്ടിത്തെറിച്ച ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈ റലാകുന്നത്. നിരവധി പേരാണ് ബൈക്ക് പൊട്ടിത്തെറിക്കുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ആന്ധ്രയിലെ അനന്തപുര്‍ ജില്ലയിലാണ് സംഭവം.

വാഹനപൂജ നടത്തുന്നതിനിടെ പുതിയ ബൈക്കിന് അപ്രതീക്ഷിതമായി തീപിടിക്കുകയും ശേഷം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് ഇവരുടെ വാദം. സംഭവത്തിന്റെ വസ്തുതകള്‍ പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. പൊട്ടിത്തെറിയില്‍ ആളപായമുണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ല.

കസപുരം ആഞ്ജനേയ സ്വാമി ക്ഷേത്രത്തിന് മുന്നില്‍ പൂജ നടത്താനായി ബൈക്ക് നിര്‍ത്തിയതിന് ശേഷമാണ് ബൈക്ക് കത്തിനശിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബൈക്കിന് പെട്ടെന്ന് തീപിടിച്ച് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ബൈക്കില്‍ നിന്ന് വലിയ തീ പടരുന്നത് കണ്ട് ക്ഷേത്രത്തിന് സമീപമുണ്ടായിരുന്ന പലരും ഞെട്ടി. ഉടന്‍ തന്നെ പരിസരവാസികള്‍ ചേര്‍ന്ന് തീ അണച്ചു.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ