പീഡന പരിതിയില്‍ ഡി.എന്‍.എ പരിശോധനയ്ക്ക് രക്തസാമ്പില്‍ നല്‍കാതിരുന്ന ബിനോയ് കോടിയേരിക്ക് തിരിച്ചടി. നാളെ തന്നെ ഡി.എന്‍.എ പരിശോധന നടത്തണമെന്ന് ബോംബെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഫലം കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശം.
ബിഹാര്‍ സ്വദേശിയുടെ പീഡന പരാതിയില്‍ മുന്‍കൂര്‍ജാമ്യത്തില്‍ കഴിയുന്ന ബിനോയ് കോടിയേരി തിങ്കളാഴ്ച ഓഷ്വാര പോലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. എന്നാല്‍ ഡി.എന്‍.എ. പരിശോധനയ്ക്ക് രക്തസാമ്പിള്‍ നല്‍കാന്‍ ബിനോയ് തയ്യാറായിരുന്നില്ല. ഇതിനു തിരിച്ചടിയായാണ് കോടിതി ഉത്തരവ്.
യുവതിയുടെ പരാതിയില്‍ ഓഷ്വാര പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ പരാതി കെട്ടിച്ചമച്ചതാണെന്നാണ് ബിനോയ് കോടിയേരി ഹര്‍ജിയില്‍ ആരോപിക്കുന്നത്. യുവതി പരാതി നല്‍കാനുണ്ടായ കാലതാമസവും മൊഴികളിലെ വൈരുദ്ധ്യവും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ബിനോയ് കോടിയേരി കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചതിന്റെ ശബ്ദരേഖ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.