Connect with us

NATIONAL

പൊലീസും മാധ്യമങ്ങളും പറയുന്നതുപോലെ താനൊരു വലിയ ഗുണ്ടയൊന്നുമല്ലെന്ന് ബിനു പാപ്പച്ചന്‍

, 10:47 am

പൊലീസും മാധ്യമങ്ങളും പറയുന്നതുപോലെ താന്‍ വലിയ ഗുണ്ടയൊന്നുമല്ലെന്ന് പൊലീസില്‍ കീഴടങ്ങിയ ബിനു പാപ്പച്ചന്‍. ബിനു തന്നെക്കുറിച്ചും സംഭവത്തെക്കുറിച്ചും പറയുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. തൃശൂര്‍ സ്വദേശിയായ ബിനു തമിഴ്നാട്ടില്‍ ചായക്കടയില്‍ ജോലിക്കാരനായിരുന്നു. പിന്നീടാണ് അധോലോകത്തേക്ക് എത്തുന്നത്. 50 വയസുള്ള താന്‍ പ്രമേഹരോഗിയാണെന്നും ബിനു പറയുന്നു.

‘മോശം കൂട്ടുകെട്ടുകാരണം പല കേസുകളിലും പെട്ടിട്ടുണ്ട്. ജയിലില്‍ നിന്നു വന്നശേഷം നന്നാകാന്‍ തീരുമാനിച്ച ഞാന്‍ ഒളിവില്‍പോയി. മൂന്നുവര്‍ഷമായി കാരൂരിലായിരുന്നു താമസം. സഹോദരനൊഴിച്ച് മറ്റാര്‍ക്കും ഇതേക്കുറിച്ച് അറിയില്ലായിരുന്നു. അന്‍പതാം പിറന്നാള്‍ ആഘോഷിക്കാന്‍ ചൈന്നെയിലേക്കു വരാന്‍ സഹോദരന്‍ ആവശ്യപ്പെട്ടതിനു ശേഷമാണ് എല്ലാ കുഴപ്പവും തുടങ്ങിയത്. ചെന്നൈയ്ക്ക് സമീപം വലിയ പിറന്നാളാഘോഷം ഒരുക്കി അവന്‍ എന്നെ അമ്പരപ്പിച്ചു. അപ്പോഴാണ് എന്റെ പഴയ ഗുണ്ടാസുഹൃത്തുക്കളെയും പുതിയ ഗുണ്ടകളേയും പാര്‍ട്ടിയിലേക്കു ക്ഷണിച്ചിട്ടുണ്ടെന്നറിയുന്നത്. ഇതു പ്രശ്നമാകുമെന്നറിയാവുന്നതുകൊണ്ട് എന്തിനാണ് ഇങ്ങനെ പാര്‍ട്ടി സംഘടിപ്പിച്ചതെന്ന് അവനോടു ചോദിച്ചു.

എന്നാല്‍ ഒരു കേക്ക് മുറിച്ചിട്ടുപൊയ്ക്കൊള്ളാന്‍ അവന്‍ ആവശ്യപ്പെട്ടു. ഒരു വാള്‍ തന്നിട്ട് കേക്കു മുറിക്കാന്‍ ആവശ്യപ്പെടുകയും ഞാന്‍ അതുപോലെ ചെയ്യുകയുമാണുണ്ടായത്. ഞാന്‍ പോകാനൊരുങ്ങിയപ്പോള്‍ പ്രദേശം മുഴുവന്‍ പോലീസ് വളഞ്ഞിരുന്നു എന്നാലും സ്ഥലത്തുനിന്നു ഞാന്‍ രക്ഷപ്പെട്ടു. എനിക്ക് ഒളിച്ചിരിക്കാനാവില്ല. അതുകൊണ്ടാണ് ഞാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരായത്. എന്നോടു ക്ഷമിച്ച് എല്ലാ തെറ്റുകളില്‍നിന്നു മാപ്പു നല്‍കണം. ഞാന്‍ വലിയ ഗുണ്ടയല്ല’ ബിനു വീഡിയോയില്‍ പറയുന്നു.

ചൊവ്വാഴ്ചയാണ് ബിനു പാപ്പച്ചന്‍ പൊലീസില്‍ കീഴടങ്ങിയത്. കൊലപാതകമടക്കം 28 കേസുകളില്‍ പ്രതിയായ ബിനു പാപ്പച്ചന്റെ അന്‍പതാം പിറന്നാള്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ചൈന്നെയില്‍ ആഘോഷിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങളുണ്ടായത്. ബിനുവിന്റെ പിറന്നാള്‍ ആഘോഷം നടക്കുന്ന സ്ഥലം പൊലീസ് വളഞ്ഞതിനെ തുടര്‍ന്ന് ബിനുവും കൂട്ടാളികളായ കനഗു, വിക്കി എന്നിവരും പൊലീസിനെ വെട്ടിച്ചു കടന്നിരുന്നു. പൊലീസ് നാടുനീളെ വലവിരിച്ചതോടെയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് ചൈന്നെയിലെ അമ്പട്ടൂര്‍ പൊലീസ് സ്റ്റേഷനില്‍ ബിനു കീഴടങ്ങിയത്. എന്നാല്‍ മറ്റു രണ്ടുപേരെ ഇതുവരെ പിടികൂടാനായിട്ടില്ല.

Don’t Miss

FILM NEWS2 mins ago

മമ്മൂട്ടി ശാസിച്ചിട്ടും അടങ്ങാതെ ആരാധകര്‍ ; നടനില്‍ നിന്ന് അവാര്‍ഡ് വാങ്ങിയ പാര്‍വതിക്കെതിരെ ട്രോള്‍ മഴ

നടി പാര്‍വതിക്കെതിരെ  വീണ്ടും ആക്രമണമഴിച്ചുവിട്ട് മമ്മൂട്ടി ആരാധകര്‍. കഴിഞ്ഞ ദിവസം നടന്ന ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് ചടങ്ങില്‍ നടി അവാര്‍ഡ് കൈപ്പറ്റിയത് മമ്മൂട്ടിയില്‍ നിന്നായിരുന്നു. അവസാനം നടിക്ക് മമ്മൂട്ടിയെ...

CRICKET11 mins ago

ഡിവില്ലിയേഴ്‌സിന് ഹൃദയപൂര്‍വം മാസ്റ്റര്‍ ബ്ലാസ്റ്റര്‍; എബിഡിയ്ക്ക് സച്ചിന്റെ ഹൃദയസ്പര്‍ശിയായ സന്ദേശം

114 ടെസ്റ്റ് മത്സരങ്ങള്‍ 228 ഏകദിനങ്ങള്‍, 78 ട്വന്റി20 മത്സരങ്ങള്‍. എബി ഡിവില്ലിയേഴ്‌സ് എന്ന ദക്ഷിണാഫ്രിക്കന്‍ താരം തന്റെ രാജ്യത്തിന് വേണ്ടി പാഡണിഞ്ഞ മത്സരങ്ങളുടെ എണ്ണമാണിത്. 14...

KERALA29 mins ago

വിഷു ബംബര്‍ ഒന്നാം സമ്മാനം പാലക്കാട്; നാലുകോടിയുടെ ഭാഗ്യാവാന്‍ ‘എച്ച്.ബി 378578’ നമ്പര്‍ ലോട്ടറി എടുത്തയാള്‍

സംസ്ഥാന സര്‍ക്കാരിന്റെ വിഷു ബംബര്‍ ലോട്ടറിയുടെ നറുക്കെടുത്തു. ഒന്നാം സമ്മാനം ലഭിച്ചത് എച്ച്.ബി 378578 എന്ന നമ്പറിനാണ്. പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. നാല്...

FOOTBALL43 mins ago

നെയ്മര്‍ മാഡ്രിഡിലേക്കോ? റൊണാള്‍ഡോയുടെ മറുപടി പൊട്ടിച്ചിരി

ചാംപ്യന്‍സ് ലീഗ് ഫൈനല്‍ ഒഴിച്ച് ബാക്കിയുള്ള ക്ലബ്ബ് സീസണുകള്‍ക്ക് വിരാമമായിട്ടും ഒരു കാര്യത്തിന് ഇപ്പോഴും കുറവില്ല. നെയ്മറിന്റെ റയല്‍ മാഡ്രിഡ് ട്രാന്‍സ്ഫര്‍. ഈ സീസണ്‍ പകുതി മുതല്‍...

FILM NEWS54 mins ago

ലോക സിനിമയ്ക്കുള്ള നമ്മുടെ ഉത്തരമാണ് ഈ ചിത്രം ; പേരന്‍പിനെക്കുറിച്ച് അഞ്ജലി

തമിഴ്‌നാട്ടിലും കേരളത്തിലുമുള്ള സിനിമാപ്രേമികളൊന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായെത്തിയ പേരന്‍പ്. ലോകത്തെ വിഖ്യാത ചലചിത്രമേളകളില്‍ ഒന്നായ റോട്ടര്‍ഡാമില്‍ മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ് പ്രദര്‍ശിപ്പിച്ചതും നിറഞ്ഞ കൈയ്യടികളോടെ...

KERALA59 mins ago

കേരളത്തില്‍ പെട്രോള്‍, ഡീസല്‍ വില കുറയും; നികുതി വേണ്ടെന്നു വയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറെന്ന് മന്ത്രി ഐസക്; ‘ഇന്ധന വിലകുറയ്ക്കാന്‍ കേന്ദ്രം ഇടപെടുമെന്ന് തോന്നുന്നില്ല’

ഇന്ധനവിലയിലെ അധിക നികുതി വേണ്ടെന്നു വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഇന്ധന വിലകുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുമെന്ന് തോന്നുന്നില്ലെന്നും സംസ്ഥാനം നികുതി ഉപേക്ഷിക്കുന്നത് ചെങ്ങന്നൂര്‍...

KERALA1 hour ago

കര്‍ണാടകയില്‍ സോണിയയ്ക്കും രാഹുലിനുമൊപ്പം പിണറായി; വേദി പങ്കിടല്‍ സന്തോഷം നല്‍കുന്നുവെന്ന് എകെ ആന്റണി

കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സോണിയയ്ക്കും രാഹുലിനും ഒപ്പം പിണറായി വിജയന്‍ വേദി പങ്കിട്ടതില്‍ സന്തോഷമുണ്ടെന്ന് എകെ ആന്റണി. കേരളത്തില്‍ കോണ്‍ഗ്രസുമായി അയലത്ത് നില്‍ക്കാന്‍ കഴിയില്ലെന്ന്...

CRICKET1 hour ago

ഇപ്പോള്‍ ഓരോ ക്രിക്കറ്റ് ആരാധകനും ഒരു പ്രാര്‍ത്ഥനയെ ഉണ്ടാകു, കേട്ട വാര്‍ത്ത സത്യമാവല്ലേയെന്ന്; എബിഡിയുടെ അപ്രതീക്ഷിത വിടവാങ്ങലില്‍ കണ്ണീരണിഞ്ഞ് ട്രോള്‍ ലോകം

അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ് വിരമിക്കുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. അന്താരാഷ്ട്ര വേദിയില്‍ കളിമതിയാക്കാനുള്ള ഉചിതമായ സമയം ഇതാണെന്ന് പറഞ്ഞാണ്...

CRICKET1 hour ago

ഐപിഎല്‍ കലാശപ്പോരില്‍ മലയാളികള്‍ക്ക് സര്‍പ്രൈസൊരുക്കി സംഘാടകര്‍

കുട്ടിക്രിക്കറ്റ് പൂരത്തിന്റെ കലാശപ്പോരിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആരാധകര്‍ ആവേശത്തിലാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആര് നേരിടുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഇന്ന് നടക്കുന്ന രണ്ടാം...

CRICKET1 hour ago

ലോക പ്രശസ്ത കായിക താരങ്ങളുടെ പട്ടികയില്‍ ധോണിയെ വെട്ടി വിരാട്

ലോകത്തിലെ നൂറ് പ്രശസ്ത കായിക താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഇഎസ്പിഎന്‍ വേള്‍ഡ് ഫെയിം ലിസ്റ്റില്‍ ഇടം പിടിച്ച് ഇന്ത്യന്‍ താരങ്ങളും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ വിരാട് കോഹ്...