കോവിഡ് മാനദണ്ഡം ലംഘിച്ച് വളര്‍ത്തുനായയുടെ ജന്മദിനാഘോഷം; മൂന്നു പേര്‍ അറസ്റ്റില്‍

ഗുജറാത്തിലെ അഹമ്മദാബാദില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് വളര്‍ത്തുനായയുടെ ജന്മദിനാഘോഷം സംഘടിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. സഹോദരങ്ങളായ ചിരാഗ് പട്ടേല്‍, ഉര്‍വിഷ് പട്ടേല്‍ ഇവരുടെ സുഹൃത്തായ ദിവ്യേഷ് മെഹരിയ എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേരും അഹമ്മദാബാദ് കൃഷ്ണനഗര്‍ സ്വദേശികളാണ്.

വെള്ളിയാഴ്ചയാണ് ചിരാഗിന്റെയും ഉര്‍വിഷിന്റെയും വളര്‍ത്തുനായായ അബ്ബിയുടെ ജന്മദിനം ആഘോഷിച്ചത്. ഏഴുലക്ഷം രൂപ മുടക്കി നടത്തിയ ആഡംബര പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അഹമ്മദാബാദിലെ നികോള്‍ പ്രദേശത്തെ മധുബന്‍ ഗ്രീനിലായിരുന്നു ആഘോഷങ്ങള്‍ നടന്നത്. മനോഹരമായ അലങ്കാരങ്ങളും നായയുടെ നിരവധി പോസ്റ്ററുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. കേക്ക് മുറിക്കുകയും ഗുജറാത്തി നാടന്‍പാട്ട് അവതരണവും ഉണ്ടായിരുന്നു.

പരിപാടിയില്‍ പങ്കെടുത്തവര്‍ മാസ്‌ക് ധരിക്കുകയോ, സാമൂഹിക അകലം പാലിക്കുകയോ ചെയ്തിട്ടില്ല. ആഘോഷങ്ങളുടെ ചിത്രങ്ങളില്‍ ഇത് വ്യക്തമാണ്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് പാര്‍ട്ടിയുടെ സംഘാടകര്‍ക്കെതിരെ കേസെടുക്കും എന്ന് പൊലീസ് അറിയിച്ചിരുന്നു. തുടര്‍ന്ന് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ശനിയാഴ്ചയാണ് ഇവരെ നികോള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കോവീഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുകയാണ്. ഇതിനിടയിലാണ് ഈ സംഭവം.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം