എന്‍.ഡി.എ - യു.പി.എ പോരാട്ടം ഇഞ്ചോടിഞ്ച്; ബി.ജെ.പിക്ക് പകുതി സീറ്റ് കുറയും; എക്‌സിറ്റ് പോളുകളെ തള്ളി ബിശാല്‍ പോളിന്റെ പ്രവചനം

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിനു മുന്നോടിയായി പുറത്തു വിട്ട ഭൂരിപക്ഷം എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം തന്നെ പറഞ്ഞത് ബിജെപി അധികാരത്തിലെത്തുമെന്നാണ്. എന്നാല്‍ ഈ എക്‌സിറ്റ് പോളുകളെല്ലാം തള്ളിക്കൊണ്ടാണ് പ്രമുഖ സ്വതന്ത്ര ഗവേഷകനായ ബിശാല്‍ പോളിന്റെ തിരഞ്ഞെടുപ്പ് പ്രവചിക്കുന്നത്.

ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും എന്‍ഡിഎയും യുപിഎയും തമ്മില്‍ നടക്കുക എന്നാണ് ബിശാല്‍ പോളിന്റെ പ്രവചനം. പ്രവചനം ഇങ്ങിനെയാണ്, ബിജെപിക്ക് 169 സീറ്റുകളില്‍ മാത്രമേ ലഭിക്കൂ. ബിജെപി അടങ്ങുന്ന എന്‍ഡിഎ സഖ്യത്തിന് 200 സീറ്റുകള്‍ ലഭിക്കും. കോണ്‍ഗ്രസിന് 133 സീറ്റുകള്‍ ലഭിക്കും. യുപിഎ മുന്നണി 197 സീറ്റുകള്‍ നേടും എന്നും പ്രവചിക്കുന്നു.

സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മുന്നണികളിലില്ലാത്ത പ്രാദേശിക കക്ഷികളുടെ പിന്തുണ ഇരുമുന്നണികളും നേടേണ്ടി വരും എന്ന തരത്തിലാണ് ബിശാല്‍ പോളിന്റെ പ്രവചനം. പ്രാദേശിക കക്ഷികള്‍ 145 സീറ്റുകള്‍ നേടുമെന്നാണ് ഫലം.

രാജ്യം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തിന് 42 സീറ്റുകള്‍ ലഭിക്കും. ബിജെപി 32 സീറ്റുകളില്‍ ഒതുങ്ങുമ്പോള്‍ കോണ്‍ഗ്രസിന് അഞ്ച് സീറ്റുകള്‍ ലഭിക്കും. മറ്റുള്ളവര്‍ ഒരു സീറ്റും നേടും. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 32 സീറ്റുകള്‍ ലഭിക്കുമ്പോള്‍ ഇടതുപക്ഷം ഒരു സീറ്റില്‍ ഒതുങ്ങുമെന്നാണ് പ്രവചനം. ബിജെപിക്ക് അഞ്ചു സീറ്റും കോണ്‍ഗ്രസിന് നാല് സീറ്റും ലഭിക്കും.ഗുജറാത്തില്‍ ബിജെപിക്ക് 20 സീറ്റും കോണ്‍ഗ്രസിന് 6 സീറ്റും ലഭിക്കുമെന്നുമാണ് പ്രവചനം.

മറ്റു പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലെ സീറ്റുകളെ കുറിച്ചുള്ള പ്രവചനം ഇങ്ങിനെയാണ്

ആന്ധ്രപ്രദേശ്- വൈഎസ്ആര്‍ കോണ്‍ഗ്രസ് 14, ടിഡിപി 11

തമിഴ്‌നാട്- യുപിഎ 33, എന്‍ഡിഎ 5, മറ്റുള്ളവര്‍ 1

മഹാരാഷ്ട്ര- എന്‍ഡിഎ 26, യുപിഎ 22

ഹരിയാന- എന്‍ഡിഎ 5, യുപിഎ 4, മറ്റുള്ളവര്‍ 1

പഞ്ചാബ്- എന്‍ഡിഎ 2, യുപിഎ 10, മറ്റുള്ളവര്‍ 1

രാജസ്ഥാന്‍- ബിജെപി 15, കോണ്‍ഗ്രസ് 10

ആസാം- എന്‍ഡിഎ 7, യുപിഎ 5, മറ്റുള്ളവര്‍ 2

ബീഹാര്‍- എന്‍ഡിഎ 24, യുപിഎ 16

കര്‍ണാടക- എന്‍ഡിഎ 15, യുപിഎ 13

ഒഡീഷ- എന്‍ഡിഎ 4, കോണ്‍ഗ്രസ് 2, ബിജെപി 15

തെലങ്കാന- ടിആര്‍എസ് 14, എഐഎംഐഎം 1, കോണ്‍ഗ്രസ് 2, ബിജെപി 0

Latest Stories

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!