ഗൂഗിള്‍ പരസ്യത്തിന് 100 കോടിയിലധികം ഇറക്കി ബിജെപി; കോണ്‍ഗ്രസ് 49 കോടി; ഞെട്ടിച്ച് ഡിഎംകെയും; എല്ലാവര്‍ക്കും പ്രിയം തമിഴകത്തെ; ബിജെപി ലക്ഷ്യമിട്ടത് സൗത്ത് ഇന്ത്യ

തിരഞ്ഞെടുപ്പ് പ്രചരണത്തിനായി സേര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളിന് രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ നല്‍കിയത് ശതകോടികള്‍. ഗൂഗിളിലും യൂട്യൂബിലും രാഷ്ട്രീയ പരസ്യങ്ങള്‍ക്കായാണ് പ്രമുഖ പാര്‍ട്ടികള്‍ കോടികള്‍ ചിലവാക്കിയിരിക്കുന്നത്. 2018 മേയ് മുതല്‍ 103 കോടിയിലധികം രൂപ ബിജെപിയുടെ ഡിജിറ്റല്‍ ക്യാമ്പയിനുകള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്.

ഇതോടെ പാര്‍ട്ടികളുടെ ഡിജിറ്റല്‍ ക്യാമ്പയിനുകള്‍ക്കായി ഭീമന്‍ തുക ചെലവഴിക്കുന്ന ഇന്ത്യയിലെ ആദ്യ രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി മാറി. ഗൂഗിളിന്റെ പരസ്യ സുതാര്യതാ റിപ്പോര്‍ട്ടിലെ കണക്കുകളിലൂടെയാണ് ഈ തുക വ്യക്തമായിരിക്കുന്നത്.

ഇക്കാലയളവില്‍ കോണ്‍ഗ്രസ് 49 കോടി രൂപ ഗൂഗിള്‍ പരസ്യങ്ങള്‍ക്കായി നല്‍കിയിട്ടുണ്ട്. മൂന്നാം സ്ഥാനത്തുള്ള ഡിഎംകെ ചെലവഴിച്ചിരിക്കുന്നത് 25 കോടി രൂപയാണ്. തമിഴ്‌നാട്ടില്‍ മാത്രം മത്സരിക്കുന്ന ഡിഎംകെ ഇത്രയും പണം ഗൂഗിള്‍ പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത് മറ്റു പാര്‍ട്ടികളെ ഞെട്ടിച്ചിട്ടുണ്ട്.

ഗൂഗിള്‍ രാഷ്ട്രീയം എന്ന് തരംതിരിച്ച പരസ്യങ്ങള്‍ക്കായി 2018 മുതല്‍ രാഷ്ട്രീയപാര്‍ട്ടികളെല്ലാം ചേര്‍ന്ന് രാജ്യത്ത് ചെലവഴിച്ചത് 390 കോടി രൂപയാണ്.
രാഷ്ട്രീയ പരസ്യവിഭാഗത്തില്‍ മൊത്തം 2,17,992 ഉള്ളടക്കങ്ങളാണുള്ളത്. ഇതില്‍ 1,61,000ലധികവും ബിജെപി പ്രസിദ്ധീകരിച്ചതാണ്. ബിജെപി പരസ്യങ്ങളില്‍ ഭൂരിഭാഗവും കര്‍ണാടകയിലെ ജനങ്ങളെ ലക്ഷ്യമിട്ടുള്ളതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതിനുമാത്രമായി ഏകദേശം 10.8 കോടി രൂപ ചെലവഴിച്ചു. ഉത്തര്‍പ്രദേശിനായി 10.3 കോടി, രാജസ്ഥാന്‍ 8.5 കോടി, ഡല്‍ഹി 7.6 കോടി എന്നിങ്ങനെയാണ് ബിജെപി ചെലവഴിച്ചത്. തമിഴ്‌നാടിലാണ് ഏറ്റവും കൂടുതല്‍ ഗൂഗിള്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചത്. 17 കോടി രൂപയുടെ പരസ്യമാണ് തമിഴകത്ത് പ്രസിദ്ധീകരിച്ചത്

Latest Stories

മെമുവിനെ സ്വീകരിക്കാൻ എംപിയും സംഘവും സ്റ്റേഷനിൽ; സ്റ്റോപ്പ്‌ അനുവദിച്ച ചെറിയനാട് നിർത്താതെ ട്രെയിൻ, പ്രതികരണവുമായി റെയിൽവേ

പ്രിയങ്കയുടേയും വിജയരാഘവന്റെയും മുന്നിലും പിന്നിലും വര്‍ഗീയ ശക്തികള്‍; പിഎഫ്‌ഐ അണികളെ പാര്‍ട്ടിയില്‍ എത്തിക്കാനാണ് ലീഗും സിപിഎമ്മും മത്സരിക്കുന്നതെന്ന് ബിജെപി

കന്നഡ സിനിമയ്ക്ക് എന്തിനാണ് ഇംഗ്ലീഷ് പേര്? കിച്ച സുദീപിനോട് മാധ്യമപ്രവര്‍ത്തകന്‍; പ്രതികരിച്ച് താരം

അത് കൂടി അങ്ങോട്ട് തൂക്ക് കോഹ്‌ലി, സച്ചിനെ മറികടന്ന് അതുല്യ നേട്ടം സ്വന്തമാക്കാൻ സൂപ്പർ താരത്തിന് അവസരം; സംഭവിച്ചാൽ ചരിത്രം

യുപിയിൽ മൂന്ന് ഖലിസ്ഥാനി ഭീകരരെ വധിച്ച് പൊലീസ്; 2 എകെ 47 തോക്കുകളും പിസ്റ്റളുകളും പിടിച്ചെടുത്തു

'മാര്‍ക്കോ കണ്ട് അടുത്തിരിക്കുന്ന സ്ത്രീ ഛര്‍ദ്ദിച്ചു, കുട്ടികളും വ്യദ്ധരും ഈ സിനിമ കാണരുത്'; പ്രതികരണം വൈറല്‍

'കാരുണ്യ'യില്‍ കുടിശിക 408 കോടി രൂപ! പ്രതിസന്ധിയിലാക്കുമോ ഹെൽത്ത് ഇൻഷുറൻസ് പദ്ധതി?

ആ കാര്യം ഓർത്തിട്ട് എനിക്ക് ഇപ്പോൾ തന്നെ പേടിയുണ്ട്, എന്ത് ചെയ്യണം എന്ന് അറിയില്ല: വമ്പൻ വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ

'മരണവിവരം അറിഞ്ഞുകൊണ്ടുതന്നെ അല്ലു അർജുൻ സിനിമ കാണുന്നത് തുടർന്നു'; നടൻ പറഞ്ഞതെല്ലാം നുണയെന്ന് പൊലീസ്, വാദങ്ങൾ പൊളിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു

അന്ന് സ്മിത്തിന്റെ ബുദ്ധി അശ്വിൻ കറക്കി ദൂരെയെറിഞ്ഞു, അവനെക്കാൾ തന്ത്രശാലിയായ ഒരു താരം ഇന്ന് ലോകത്തിൽ ഇല്ല; ഇതിഹാസ സ്പിന്നറുടെ പാടവം വെളിപ്പെടുത്തി മുഹമ്മദ് കൈഫ്