ആറാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ പശ്ചിമബംഗാളിലെ ബംഗുര ജില്ലയിലെ ബിഷ്ണുപൂരില്‍ രാജ്യത്തെ ഏറ്റവും വ്യത്യസ്തമായ പോരാട്ടത്തിനാണ് അരങ്ങൊരുന്നത്. നിയമപരമായി ബന്ധം വേര്‍പെടുത്തിയ ദമ്പതികളാണ് ഇവിടെ ജനവിധി തേടുന്നത്. ഇന്ന് പോളിങ് ബൂത്തിലേക്ക് പോകുന്ന മണ്ഡലം ദേശീയ തലത്തില്‍ വലിയ കൗതുകമായിട്ടുണ്ട്.
ബിജെപിയുടെ സൗമിത്ര ഖാനെതിരെ മുന്‍ ഭാര്യയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയുമായ സുജാത മൊണ്ഡലാണ് മത്സരത്തിനുള്ളത്. ബിജെപിയ്ക്ക് ഏറെ സ്വാധീനമുള്ള മണ്ഡലത്തില്‍ സിറ്റിംഗ് എംപിയുടെ മുന്‍ ഭാര്യയെ മത്സര രംഗത്തിറക്കിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് പോരാട്ടം കനപ്പിച്ചത്.
2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സൗമിത്ര ഖാനുവേണ്ടി സുജാത മൊണ്ഡലാണ് പ്രചാരണം നടത്തിയത്. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് 2019ല്‍ സൗമിത്ര ഖാന് മണ്ഡലത്തില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ തന്റെ വിജയത്തിന്റെ ക്രെഡിറ്റ് ഭാര്യയ്ക്കാണെന്നായിരുന്നു സൗമിത്രയുടെ പ്രതികരണം.
സൗമിത്ര ഖാന്‍ വിജയിച്ചതിന് പിന്നാലെ ഇരുവരും വേര്‍പിരിയുന്നതായി അറിയിച്ച് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് സുജാത ടിഎംസിയില്‍ ചേരുകയായിരുന്നു. ഏറെ നാളത്തെ നിയമ നടപടികള്‍ക്കൊടുവിലാണ് 2023ല്‍ ഇരുവരും വേര്‍പിരിഞ്ഞത്.