അമ്മ മരിച്ചതിന്റെ അനുശോചനം അറിയിക്കാന്‍ 'അമ്മാവനാ'യ ടി.എം.സി നേതാവിന്റെ കാല്‍ തൊട്ടു വന്ദിച്ചു; ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് പണികിട്ടി

അമ്മ മരിച്ചതിന്റെ അനുശോചനം അറിയാക്കാന്‍ “അമ്മാവനാ”യ ടി എം സി നേതാവിന്റെ കാല്‍ തൊട്ടു വന്ദിച്ച ബി ജെ പി സ്ഥാനാര്‍ത്ഥിക്ക് പണികിട്ടി. പശ്ചിമ ബംഗാളിലെ ജാദവ്പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ അനുപം ഹസ്രയ്ക്കാണ് അനുഗ്രഹം വാങ്ങല്‍ വിനയായത്.തിരഞ്ഞെടുപ്പ് കാലത്ത് ശത്രുപാര്‍ട്ടിയുടെ കാല്‍ പിടിച്ചതിന് പാര്‍ട്ടി വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്, ഇപ്പോള്‍.

ടി എം സി ഭിര്‍ബൂം പ്രസിഡണ്ട് അനുബ്രദ മണ്ഡലിന്റെ കാല്‍ തൊട്ടു വന്ദിച്ചതാണ് പ്രശ്‌നമായത്. ഇതിന്റെ ഫോട്ടോയും പുറത്തു വന്നതോടെ സോഷ്യല്‍ മീഡിയയിലും ഇത് വൈറലായി. ഇതേ തുടര്‍ന്നാണ് പാര്‍ട്ടി ഇടപെട്ടത്. എന്നാല്‍ മേഖലയിലെ ഉരുക്കുമനുഷ്യനായ അനുബ്രദ തന്റെ അമ്മാവനാണെന്നും അദേഹത്തിന്റെ അമ്മ മരിച്ചതിനെ തുടര്‍ന്നു അനുശോചനമറിയിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് അനുപം ഹസ്ര പറയുന്നത്.

ബിജെപി അത് കണക്കിലെടുത്തിട്ടില്ലെന്നു മാത്രമല്ല എന്താണ് സംഭവിച്ചതെന്ന് എത്രയും വേഗം അറിയിക്കാനാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. “ഭോല്‍പൂരില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് താന്‍ അമ്മാവന് തുല്യം സ്‌നേഹിക്കുന്ന മണ്ഡലിന്റെ അമ്മ മരിച്ച വിവരം അറിയുന്നത്. അപ്പോഴാണ് അദ്ദേഹത്തെ കണ്ടത്.”-മുമ്പ് തൃണമൂല്‍ എം പി ആയിരുന്ന, പിന്നീട് ബിജെപിയില്‍ ചേര്‍ന്ന ഹസ്ര പറഞ്ഞു.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍