മുസാഫർനഗറിലേക്കുള്ള തന്റെ ഹെലികോപ്റ്റർ ഡൽഹിയിൽ തടഞ്ഞ നടപടി ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് അഖിലേഷ് യാദവ് ആരോപിച്ചു.
‘എന്റെ ഹെലികോപ്റ്റർ ഒരു കാരണവുമില്ലാതെ ഡൽഹിയിൽ പിടിച്ചിട്ടു. മുസാഫർനഗറിലേക്ക് പോകുന്നതിൽ തടസ്സം അനുഭവപ്പെട്ടു. എന്നാൽ ഇവിടെനിന്നു തന്നെ ഒരു ബിജെപി നേതാവിന്റെ ഹെലികോപ്റ്റർ പറന്നുയരുകയും ചെയ്തു. ഇത് ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാണ്. അവരുടെ നിരാശയുടെ തെളിവാണ്’–ഉച്ചതിരിഞ്ഞ് 2.30ന് അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു. ഹെലികോപ്റ്ററിനു മുന്നിൽ നിൽക്കുന്ന ഒരു ഫോട്ടോയും അദ്ദേഹം ട്വീറ്റ് ചെയ്തു.
അരമണിക്കൂറിനു ശേഷം ചെയ്ത മറ്റൊരു ട്വീറ്റിൽ ‘അധികാര ദുർവിനിയോഗം പരാജയപ്പെടുന്ന ആളുകളുടെ സ്വഭാവമാണ്. ഈ ദിവസം സമാജ്‌വാദി പാർട്ടിയുടെ പോരാട്ട ചരിത്രത്തിൽ രേഖപ്പെടുത്തും. ഞങ്ങളിപ്പോൾ വിജയത്തിലേക്ക് വിമാനം പറത്താൻ ഒരുങ്ങുകയാണെ’ന്ന് അഖിലേഷ് യാദവ് പറഞ്ഞു.