'സ്ത്രീകള്‍ക്കെതിരായി കുറ്റകൃത്യങ്ങള്‍ നടത്താന്‍ ശക്തമായ നിയമങ്ങളാണ് ഞങ്ങള്‍ ഒരുക്കിയിരിക്കുന്നത്'; ബി.ജെ.പി പ്രകടനപത്രികയിലെ വ്യാകരണ തെറ്റിനെ പരിഹസിച്ച് കോണ്‍ഗ്രസ്

ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി പുറത്തിറക്കിയ പ്രകടനപത്രികയിലെ വ്യാകരണതെറ്റിനെ പരിഹസിച്ച് കോണ്‍ഗ്രസ്.
ബിജെപി സര്‍ക്കാര്‍ സത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കിയെന്നാണ് പ്രകടന പത്രികയില്‍ പറയുന്നത്. ഈ വ്യാകരണ തെറ്റിനെ പരിഹസിച്ചാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്.

“സ്ത്രീ സുരക്ഷയ്ക്ക് ഗൗരവമായ പ്രധാന്യമാണ് ഞങ്ങള്‍ നല്‍കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക വിഭാഗം ഞങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മാത്രമല്ല സ്ത്രീകള്‍ക്കെതിരായി കുറ്റകൃത്യങ്ങള്‍ നടത്താനായി ശക്തമായ നിയമങ്ങളാണ് ഞങ്ങള്‍ ഒരുക്കിയിരിക്കുന്നത്, പ്രത്യേകിച്ച് റേപ്പ് പോലുള്ള കുറ്റകൃത്യങ്ങള്‍ സമയബന്ധിതമായി അന്വേഷിക്കാന്‍”- എന്ന ബി.ജെ.പിയുടെ സങ്കല്‍ പത്ര് പ്രകടന പത്രികയിലെ ഭാഗം പങ്കു വെച്ചായിരുന്നു കോണ്‍ഗ്രസിന്റെ പരിഹാസം.

പ്രകടനപത്രികയിലെ ഒരു ഭാഗമെങ്കിലും ബി.ജെ.പിയുടെ യഥാര്‍ത്ഥ ഉദ്ദേശ്യത്തെ പ്രതിഫലിച്ചല്ലോ എന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.
ബി.ജെ.പി പുറത്തിറക്കിയ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയെ ജുംല മാനിഫെസ്റ്റോ എന്നായിരുന്നു കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്.


ബി.ജെ.പി തങ്ങളുടെ 2014ലെ പ്രകടന പത്രിക പകര്‍ത്തി എഴുതുക മാത്രമാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
25 ലക്ഷം കോടി രൂപ കര്‍ഷകരുടെ ക്ഷേമത്തിനായി വിനിയോഗിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന ബിജെപി പ്രകടനപത്രികയെയും കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. കുറച്ച് പേരെ കുറെ കാലം പറ്റിക്കാം, എന്നാല്‍ എല്ലാക്കാലത്തും എല്ലാവരെയും പറ്റിക്കാനാവില്ല എന്ന എബ്രഹാം ലിങ്കണ്‍ന്റെ വാക്കുകള്‍ കടമെടുത്തായിരുന്നു കോണ്‍ഗ്രസ് ഇതിനോട് പ്രതികരിച്ചത്.

കര്‍ഷകര്‍ക്ക് 25 ലക്ഷത്തിന്റെ ക്ഷേമപദ്ധതികള്‍ക്ക് പുറമെ ചെറുകിട വ്യാപാരികള്‍ക്ക് ക്ഷേമ പെന്‍ഷനടക്കമുള്ള വാഗ്ദാനവും പ്രകടനപത്രിക മുന്നോട്ട് വെയ്ക്കുന്നുണ്ട്.

ജി.എസ്.ടിയും നോട്ട് നിരോധനവും നടുവൊടിച്ച ചെറുകിട മേഖലയ്ക്ക് വേണ്ടിയുള്ള പ്രായശ്ചിത്തം എങ്ങിനെ നടപ്പാക്കുമെന്ന് വ്യക്തമാക്കുന്നില്ല. ഏക സിവില്‍കോഡ് നടപ്പാക്കുമെന്നും ഭീകരതയ്ക്ക് കടിഞ്ഞാണിടുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ, നരേന്ദ്ര മോദി, രാജ്നാഥ് സിംഗ് എന്നിവര്‍ ചേര്‍ന്നായരുന്നു പത്രിക ഡല്‍ഹിയില്‍ പുറത്തിറക്കിയത്.

Latest Stories

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത