നാരായൺ റാണയുടെ അറസ്റ്റിന് പകരം വീട്ടാൻ ബി.ജെ.പി; യോഗിക്ക് എതിരായ പരാമർശത്തിന് ഉദ്ധവിന് എതിരെ കേസെടുക്കാന്‍ നീക്കം

കേന്ദ്ര മന്ത്രി നാരായൺ റാണയെ അറസ്റ്റ് ചെയ്തതിന് ഉദ്ധവ് താക്കറെ സർക്കാരിനോട് പകരം വീട്ടാനൊരുങ്ങി ബിജെപി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നടത്തിയ പരമാർശത്തിന് ഉദ്ധവിനെതിരേ കേസെടുക്കണ എന്നാവശ്യപ്പെട്ട് ബിജെപി പൊലീസിൽ പരാതി നൽകി. മൂന്നു വർഷം മുമ്പ് നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഉദ്ധവിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് നാസിക്കിൽ പരാതി നൽകിയിരിക്കുന്നത്.

ഉദ്ധവ് താക്കറെ, ഭാര്യ രശ്മി താക്കറെ, വരുൺ സർദേശായി എന്നിവർക്കെതിരേ മൂന്നു പരാതികളാണ് ബിജെപി നേതാക്കൾ നൽകിയിരിക്കുന്നത്. യോഗി ആദിത്യനാഥ് ശിവജിയുടെ പ്രതിമയിൽ ചെരിപ്പ് ധരിപ്പിച്ചു കൊണ്ട് ഹാരാർപ്പണം നടത്തിയതിന് എതിരെയായിരുന്നു പരാമർശം. ചെരിപ്പിട്ടു കൊണ്ട് ഹാരാർപ്പണം നടത്തിയ ആളെ ചെരിപ്പു കൊണ്ട് അടിക്കണം എന്നായിരുന്നു ഉദ്ധവിന്റെ പ്രസംഗം. 2018 ൽ നടത്തിയ പ്രസംഗത്തിൻറെ വീഡിയോ ദൃശ്യങ്ങള്‍ അടക്കമാണ് പരാതി നല്‍കിയിരിക്കുന്നത്.

രണ്ടാമത്തെ പരാതി ഉദ്ധവിന്റെ ഭാര്യയും ശിവസേന മുഖപത്രമായ സാമ്‌നയുടെ പത്രാധിപരുമായ രശ്മി താക്കറെയ്‌ക്കെതിരെയാണ്. നാരായൺ റാണെക്ക് എതിരെ സാമ്നയിൽ വന്ന ലേഖനത്തിൽ മോശം പരാമർശം നടത്തി എന്ന് ആരോപിച്ചാണ് പരാതി. നാരായണ്‍ റാണെയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ച് യുവസേന നേതാവ് വരുണ്‍ സര്‍ദേശായിക്കെതിരേയും പരാതി നല്‍കിയിട്ടുണ്ട്.

മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്നതിന് മുൻപാണ് ശിവസേന നേതാവ് ഉദ്ധവ് താക്കറെ ആദിത്യനാഥിനെതിരേ പരാമർശം നടത്തിയത്. ‘എങ്ങനെയാണ് യോഗിക്ക് മുഖ്യമന്ത്രിയാകാൻ കഴിഞ്ഞത്? ആദിത്യനാഥ് ഒരു യോഗിയാണ്, യോഗിയായ ഒരാൾ എല്ലാം വെടിഞ്ഞ് ഗുഹയിൽ ഇരിക്കണം. യു.പിയിൽ നിന്ന് ഒരു പുരോഹിതൻ ശിവജിയുടെ കിരീടധാരണത്തിനായി വന്നു. വായു നിറച്ച ബലൂൺ പോലെയാണ് യോഗി എത്തിയത്. ചെരുപ്പ് ധരിച്ചാണ് ശിവജിക്ക് ഹാരമണിയിച്ചത്. ആ ചെരുപ്പ് വെച്ച് നല്ലൊരു അടി കൊടുക്കാനാണ് എനിക്ക് തോന്നിയത്’, എന്നായിരുന്നു താക്കറെയുടെ വാക്കുകൾ.രെ മോശം പരാമർശം നടത്തിയെന്നാരോപിച്ച് യുവസേന നേതാവ് വരുൺ സർദേശായിക്കെതിരേയും പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് എതിരേയുള്ള പരാമർശത്തിൽ കേന്ദ്ര മന്ത്രി നാരായൺ റാണെയെ പോലീസ് അറസ്റ്റ് ചെയ്തത്‌. താക്കറേയ്‌ക്കെതിരേ നാരായൺ റാണെ നടത്തിയ പരാമർശത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. ‘സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ സംസ്ഥാനത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സ്വാതന്ത്ര്യം ലഭിച്ച വർഷമറിയാൻ തിരിഞ്ഞു നോക്കിയിരുന്നു. സ്വാതന്ത്ര്യം ലഭിച്ച വർഷം അറിയാത്ത മുഖ്യമന്ത്രി അപമാനമാണ്, ഞാൻ അവിടെയുണ്ടായിരുന്നെങ്കിൽ അടിച്ചേനെ’ എന്നുമായിരുന്നു നാരായൺ റാണെയുടെ പരാമർശം.യിട്ടുണ്ട്.ട് അടിക്കണം എന്നായിരുന്നു ഉദ്ധവിന്റെ പ്രസംഗം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ അടക്കമാണ് പരാതി നൽകിയിരിക്കുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം