ബി.ജെ.പിയുടെ തീവ്ര ഹിന്ദുത്വ അജണ്ടയെ നേരിടാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി ഇന്ത്യയുടെ മതേതരത്വവും നാനാത്വവും ഉയര്‍ത്തിപ്പിടിച്ച ബംഗാളിലെ പ്രമുഖരുടെ പ്രതിമകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കാനാണ് മമത ബാനര്‍ജിയുടെ തീരുമാനം. അടുത്ത വര്‍ഷം നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിമകള്‍ സ്ഥാപിക്കും.
നേതാജി സുഭാഷ് ചന്ദ്രബോസ്, രബീന്ദ്രനാഥ് ടാഗോര്‍, രാമകൃഷ്ണ പരമഹംസന്‍, സ്വാമി വിവേകാനന്ദന്‍, രാജാ റാംമോഹന്‍ റോയ്, ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍ തുടങ്ങിയവരുടെ പ്രതിമകള്‍ സ്ഥാപിക്കും. ഇവരെ കൂടാതെ ബംഗാളിലെ വിബ്ലവകാരികള്‍, ഉത്തംകുമാര്‍, സത്യജിത്ത് റായ്, റിത്വിക് ഘട്ടക്, ഗോസ്തോ പാല്‍, സൈലന്‍ മന്ന എന്നിവരുടെ പ്രതിമകളും സ്ഥാപിക്കും. വടക്കന്‍ ബംഗാളില്‍ നിലവില്‍ തന്നെ 30 പ്രതിമകള്‍ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്.
ബംഗാളിന്റെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായാണ് നടപടിയെങ്കിലും ഇതിലൂടെ സംസ്ഥാനത്തെ പ്രമുഖരുടെ സന്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്നത് കൂടി ലക്ഷ്യമാണ്.