സ്വയം വിവാഹം കഴിക്കുമെന്ന് പ്രഖ്യാപിച്ച 24 കാരി ക്ഷമാ ബിന്ദുവിനെതിരെ ബിജെപി നേതാവ് രംഗത്ത്. ഗുജറാത്തിലെ വഡോദരയിലെ മുൻ ഡെപ്യൂട്ടി മേയർ സുനിതാ ശുക്ലയാണ് ക്ഷമാക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ക്ഷമാ ബിന്ദുവിന്റെ വിവാഹം ഹിന്ദുയിസത്തിന് എതിരാണെന്നും ഇത്തരം വിവാഹങ്ങൾ ഹിന്ദു ജനസംഖ്യ കുറയ്ക്കുമെന്നും സുനിത കുറ്റപ്പെടുത്തി.
ക്ഷമയ്ക്ക് കല്യാണ വേദി തിരഞ്ഞെടുത്തതിൽ എനിക്ക് എതിർപ്പുണ്ട്. ഒരു ക്ഷേത്രത്തിലും അവൾക്ക് വിവാഹ വേദി അനുവദിക്കില്ലന്നും സുനിതാ ശുക്ല വ്യക്തമാക്കി. മതത്തിന് വിരുദ്ധമായി എന്തെങ്കിലും സംഭവിച്ചാൽ ഒരു നിയമവും നിലനിൽക്കില്ലെന്നും അവർ പറഞ്ഞു.
രത്തെ മുൻ കേന്ദ്രമന്ത്രിയും മഹാരാഷ്ട്രാ കോൺഗ്രസ് നേതാവുമായ മിലിന്ദ് ദിയോറയും ക്ഷമക്കെതിരെ രംഗത്ത് വന്നിരുന്നു.. ഇതിനു മുന്‍പും ഞാനിത് പറഞ്ഞിട്ടുണ്ട്. ബുദ്ധിശൂന്യമായ തോന്നല്‍. രാജ്യത്തിന്‍റെ സംസ്ക്കാരത്തിന് എതിരായ പ്രവണതയാണിത്- മിലിന്ദ് ട്വിറ്റ് ചെയ്തിരുന്നു
‘ആന്നി വിത്ത് ഏൻ ഇ’ എന്ന കനേഡിയൻ വെബ് സീരീസിൽ പ്രേരണ ഉൾക്കൊണ്ടാണ് തനിക്ക് താൻ മാത്രം മതിഎന്ന തീരുമാനത്തോടെ ക്ഷമ സ്വയം വിവാഹം കഴിക്കാൻ തീരുമാനിച്ചത്. ജൂൺ 11ന് വഡോദര ഹരീശ്വർ ക്ഷേത്രത്തിൽ വെച്ച് വിവാഹം നടക്കുമെന്നും ക്ഷമ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇവർ വാർത്താമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു.