കോണ്‍ഗ്രസ്-ആംആദ്മി പടലപ്പിണക്കം വിനയായി; ഡല്‍ഹി തൂത്തുവാരി ബി.ജെ.പി

ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ ഡല്‍ഹിയില്‍ ഏഴ് സീറ്റും തൂത്തുവാരി ബിജെപി. ബി.ജെ.പിയുടെ പ്രധാന നേതാവും എം.പിയുമായ മീനാക്ഷി ലേഖി ന്യൂഡല്‍ഹി സീറ്റില്‍ മുന്നേറുകയാണ്. ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ് അജയ് മാക്കനാണ് ഇവിടെ പിന്നില്‍. ആം ആദ്മിയുടെ ബ്രിജേഷ് ഗോയലാണ് മൂന്നാമത്.

സൗത്ത് ഡല്‍ഹിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി രമേഷ് ബിദുരിയാണു മുന്നിൽ ആം ആദ്മി സ്ഥാനാര്‍ത്ഥി രാഘവ് ചന്ദയാണ് പിന്നില്‍. കോണ്‍ഗ്രസിന്റേ വിജേന്ദ്ര സിങ്ങ് മൂന്നാമതാണ്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ ആം ആദ്മിയുടെ അതിഷിയെക്കാള്‍ മുന്നിലാണ്.

ചാന്ദ്നി ചൗക്കില്‍ ബി.ജെ.പിയുടെ ഹര്‍ഷ് വര്‍ധനാണ് മുന്നില്‍. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ ബി.ജെ.പി പ്രസിഡന്റ് മനോജ് തിവാരിയാണ് മുന്നില്‍. ഇവിടെ മുഖ്യമന്ത്രിയും ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റുമായ ഷീല ദീക്ഷിത് പിന്നിലാണ്. സൂഫി ഗായകന്‍ ഹന്‍സ് രാജും പിന്നിലാണ്.

ഏപ്രില്‍ 11 നായിരുന്നു ഡല്‍ഹിയില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പ്. മെയ് 19 നാണ് അവസാനഘട്ട വോട്ടെടുപ്പ് നടന്നത്.

Latest Stories

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി