വിജയിയുടെ പാര്‍ട്ടി ബിജെപിയുടെ ബി ടീം; തമിഴ്‌നാട്ടില്‍ ഭരണം പിടിക്കാനുള്ള അവസാനതന്ത്രമെന്ന് ഡിഎംകെ; തമിഴക വെട്രി കഴകത്തെ തള്ളി സീമാനും; നയങ്ങള്‍ക്ക് ശരിയല്ലെന്ന് ബിജെപി

തമിഴ്‌നാട്ടില്‍ ഭരണം പിടിക്കാനായി ബിജെപി ഇറക്കിയിരിക്കുന്ന ബി ടീമാണ് നടന്‍ വിജയിയുടെ
തമിഴക വെട്രി കഴകം (ടി.വി.കെ.) മെന്ന് ഡിഎംകെ. വിജയ്യുടെ രാഷ്ട്രീയ പ്രവേശത്തിന് പിന്നില്‍ ബിജെപിയാണെന്നും ഡിഎംകെ നേതാവും സ്പീക്കറുമായ അപ്പാവു രംഗത്തെത്തി. ടിവികെ ജനറല്‍ സെക്രട്ടറി ബുസി ആനന്ദിന് ബിജെപിയുമായി അടുത്ത ബന്ധമുണ്ട്.

പുതുച്ചേരിയിലെ പ്രധാന ബിജെപി നേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തുന്ന ആനന്ദിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും അടുപ്പമുണ്ട്. മുമ്പ് രജനികാന്തിനെ രാഷ്ട്രീയത്തില്‍ ഇറക്കാന്‍ ബിജെപി. ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. ഇപ്പോള്‍ വിജയ്ക്ക് പിന്നിലും ബിജെപിയാണെന്നും അപ്പാവു പറഞ്ഞു. ു. ടി.വി.കെ. സമ്മേളനത്തില്‍ ബി.ജെ.പിയെ കൂടുതല്‍ വിമര്‍ശിക്കാന്‍ വിജയ് തയ്യാറാകാത്തതിനെ ഡി.എം.കെ. സഖ്യകക്ഷിയായ മനിതനേയ മക്കള്‍ കക്ഷി ചോദ്യം ചെയ്തു.

മുമ്പ് വിജയിയെ അനുകൂലിച്ച നാം തമിഴര്‍ കക്ഷി നേതാവ് സീമാനും ഇപ്പോള്‍ എതിര്‍ചേരിയിലേക്ക് മാറി. സംസ്ഥാന സമ്മേളനത്തില്‍ ആളുകള്‍ കൂടിയെങ്കിലും അത് വോട്ടായി മാറില്ലെന്ന് സീമാന്‍ പറഞ്ഞു. സിനിമ താരങ്ങളെ കാണാന്‍ ആളുകള്‍ എത്തും. അതാണ് ടിവികെ സമ്മേളനത്തില്‍ കണ്ടതെന്നും സീമാന്‍ പറഞ്ഞു. .

എന്നാല്‍, വിജയ്യുടെ നയങ്ങള്‍ക്ക് വ്യക്തതയില്ലെന്ന് ബിജെപി. നേതാവും കേന്ദ്രമന്ത്രിയുമായ എല്‍ മുരുകന്‍ പറയുന്നത്. ദ്വിഭാഷ പാഠ്യപദ്ധതി അടക്കമുള്ള വിഷയത്തില്‍ വിജയിയുടേത് ശരിയായ നിലപാടല്ല. എന്നാല്‍ ഡിഎംകെയുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാണിച്ചതിനെ വരവേല്‍ക്കുന്നുവെന്നും മുരുകന്‍ പറഞ്ഞു.

Latest Stories

ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകർ അവരാണ്; കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പ്രശംസിച്ചു താരം പറഞ്ഞത് വൈറൽ ആവുന്നു

വിമാനത്തിന് വ്യാജ ബോംബ് ഭീഷണി സന്ദേശം; പാലക്കാട് സ്വദേശി അറസ്റ്റില്‍

'മതചിഹ്നം ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിച്ചു'; തൃശൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജിയിൽ സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്

വളരുന്ന ഇന്ത്യൻ ഫുട്ബോൾ; ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് (AIFF) ഗ്രാസ്റൂട്ട് ഫുട്ബോൾ ബഹുമതി

സ്ത്രീകള്‍ ഉച്ചത്തില്‍ ഖുറാന്‍ പാരായണം ചെയ്യരുത്; പുതിയ നിയമവുമായി താലിബാന്‍

'ചെറിയൊരു തെറ്റിദ്ധാരണ മാത്രം'; മഹാ വികാസ് അഘാടിയിൽ തർക്കങ്ങളൊന്നുമില്ലായിരുന്നെന്ന് രമേശ് ചെന്നിത്തല

വിഡി സതീശന്‍ കോണ്‍ഗ്രസിന്റെ ശവകല്ലറ പണിയുന്നു; എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് വെള്ളാപ്പള്ളി നടേശന്‍

എന്റെ ഭാരം കൂടിയതിന് പിന്നില്‍ ചില പച്ചക്കറികള്‍, ഇപ്പോള്‍ ഞാന്‍ വ്യായാമം ചെയ്യാറില്ല.. വണ്ണം കുറച്ചത് ഇങ്ങനെ: വിദ്യ ബാലന്‍

സരിന്റെ ചിഹ്‌നം സ്റ്റെതസ്കോപ്പ്; ഓട്ടോറിക്ഷ ചിഹ്‌നം സ്വന്തമാക്കി ഡിഎംകെ സ്ഥാനാർത്ഥി

എന്റെ യൂണിവേഴ്‌സിലേക്ക് സ്വാഗതം, 'ബെന്‍സ്' ആയി രാഘവ ലോറന്‍സ്; പുതിയ ചിത്രം വരുന്നു