ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരെ വന്‍ അഴിമതി ആരോപണവുമായി ബിജെപി എംഎല്‍എ; കോവിഡ് കാലത്ത് 40,000 കോടി രൂപയുടെ അഴിമതി നടത്തിയതായി ആരോപണം

കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരെ വന്‍ അഴിമതി ആരോപണവുമായി ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍. കോവിഡ് കാലത്ത് മുതിര്‍ന്ന ബിജെപി നേതാവ് കൂടിയായ ബിഎസ് യെദ്യൂരപ്പ 40,000 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം.

കര്‍ണാടകയിലെ നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ യെദ്യൂരപ്പയുടെ അഴിമതി മൂടിവയ്ക്കുകയാണെന്നും ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍ പറയുന്നു. ബസനഗൗഡ നിരന്തരം യെദ്യൂരപ്പയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിക്കാറുണ്ട്. കോവിഡ് മഹാമാരിയുടെ കാലത്ത് 45രൂപ വിലയുള്ള മാസ്‌ക് 485 രൂപ നല്‍കി വാങ്ങിയതായി ബസനഗൗഡ ആരോപിക്കുന്നു.

ബംഗളൂരുവില്‍ മാത്രം മഹാമാരി കാലത്ത് പതിനായിരം ബെഡ്ഡുകള്‍ വാടകയ്‌ക്കെടുത്തു. 20,000രൂപ നിരക്കില്‍ ആണ് ബെഡ്ഡുകള്‍ വാടകയ്‌ക്കെടുത്തത്. ഈ വിലയ്ക്ക് സര്‍ക്കാരിന് പുതിയ ബെഡ്ഡുകള്‍ സ്വന്തമായി വാങ്ങാമായിരുന്നു. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയ്ക്ക് മുമ്പാകെ അഴിമതിയുടെ എല്ലാ രേഖകളും ഉണ്ടെന്നും ബസനഗൗഡ കൂട്ടിച്ചേര്‍ത്തു.

തെളിവുകള്‍ നല്‍കാന്‍ താന്‍ തയ്യാറാണെന്നും തന്നെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി തലവനാക്കണമെന്നും ആവശ്യപ്പെട്ട് സിദ്ധരാമയ്യ സര്‍ക്കാരിനെ സമീപിച്ചതായി ബസനഗൗഡ പറഞ്ഞു. എന്നാല്‍ നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് അഴിമതി പുറത്തുകൊണ്ടുവരാന്‍ താത്പര്യമില്ലെന്നും ബസനഗൗഡ ആരോപിക്കുന്നു.

യെദ്യൂരപ്പയുടെ മകന്‍ പിവൈ വിജയേന്ദ്ര ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെ ബസനഗൗഡ യെദ്യൂരപ്പയ്‌ക്കെതിരെ നിരന്തരം വിമര്‍ശനങ്ങളുമായി രംഗത്തെത്താറുണ്ട്.

Latest Stories

IPL 2025: നിനോടൊക്കെ ഞാൻ പറഞ്ഞില്ലേ, ഒറ്റ മത്സരം കൊണ്ട് വിലയിരുത്തരുതെന്ന്; സൺറൈസേഴ്സിനെതിരെ ശുഭ്മാൻ ഗില്ലിന്റെ സംഹാരതാണ്ഡവം

മുനമ്പത്ത് യുവാവിനെ കാര്‍ പോര്‍ച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്, ഒരാള്‍ കസ്റ്റഡിയില്‍

IPL 2025: നീയാണോടാ ചെക്കാ സഞ്ജുവിന് ഭീഷണി; ഇഷാൻ കിഷനെ എയറിൽ കേറ്റി ആരാധകർ

പാലക്കാട് കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം; മാതാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍

ഇന്ത്യയില്‍ വിഭജന രാഷ്ട്രീയം; വഖഫ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും രാഷ്ട്രീയ ആയുധമെന്ന് പിണറായി വിജയന്‍

IPL 2025: ഇനി മേലാൽ നീയൊക്കെ എന്നെ ചെണ്ടയെന്ന് വിളിച്ച് പോകരുത്; ഐപിഎലിൽ മുഹമ്മദ് സിറാജ് സ്വന്തമാക്കിയത് വമ്പൻ നേട്ടം

ആശപ്രവര്‍ത്തകരുമായി നാളെ തൊഴില്‍ മന്ത്രിയുടെ ചര്‍ച്ച; കൂടിക്കാഴ്ച വൈകുന്നേരം മന്ത്രിയുടെ ചേമ്പറില്‍

IPL 2025: ആദ്യ കളിയിലെ അഹങ്കാരം ഇതോടെ തീർന്നു കിട്ടി; വീണ്ടും ഫ്ലോപ്പായി സൺറൈസേഴ്‌സ് ഓപ്പണിങ് ബാറ്റ്‌സ്മാന്മാർ

ഒരു കാരണവുമില്ലാതെ കരയുന്നതാണ് ചിലരുടെ ശീലം; എംകെ സ്റ്റാലിന് വിമര്‍ശനവുമായി നരേന്ദ്ര മോദി

കൊല്ലത്ത് ദേവസ്വം ക്ഷേത്രത്തില്‍ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം; പൊലീസില്‍ പരാതി നല്‍കി ക്ഷേത്രോപദേശക സമിതി