Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

കന്നഡ നാട്ടില്‍ രാഷ്ട്രീയ നാടകം തുടരുന്നു; യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ ട്വീറ്റ് ബിജെപി മുക്കി; സര്‍ക്കാര്‍ രൂപീകരണം ത്രിശങ്കുവില്‍

, 9:30 pm

കര്‍ണാടകയില്‍ വീണ്ടും രാഷ്ട്രീയ നാടകം. നാളെ മുഖ്യമന്ത്രിയായി യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ആദ്യം ട്വീറ്റ് ചെയ്ത് കര്‍ണാടക ബിജെപി ഘടകവും എംഎല്‍എ സുരേഷ് കുമാറും ആ ട്വീറ്റ് പിന്‍വലിച്ചു. രാജ്ഭവനില്‍ നിന്ന് ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് വരാത്തതിനാലാണ് ട്വീറ്റ് പിന്‍വലിച്ചതെന്ന് ബിജെപി നല്‍കുന്നവിശദീകരണം.

നാളെ രാവിലെ യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യ്ത് അധികാരം ഏറ്റെടുക്കുമെന്നാണ് ബിജെപി അറിയിച്ചത്. നാളെ രാവിലെ 9.30ന് സത്യപ്രതിഞ്ജ ചെയ്ത് അദ്ദേഹം അധികാരമേല്‍ക്കുമെന്നാണ് അറിയിച്ചിരുന്നത്.

ഇന്നുവൈകിട്ട് 6.30ന് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബിഎസ് യദ്യൂരപ്പ വീണ്ടും ഗവര്‍ണറെ കാണാന്‍ രാജ്ഭവനില്‍ എത്തിയതോടെയാണ് സത്യപ്രതിജ്ഞ തിയതി നിശ്ചയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. തുടര്‍ന്ന് സത്യപ്രതിജ്ഞയ്ക്കൊരുങ്ങാന്‍ അണികള്‍ക്കു ബിജെപി നിര്‍ദേശം നല്‍കിയിയിരുന്നു.

Advertisement