കുളിച്ച് കൊണ്ടിരുന്ന ആളോട് റേഷന്‍ കാര്‍ഡുണ്ടോ എന്ന ചോദ്യവുമായി ബി.ജെ.പി, എം.എൽ.എ; വൈറലായി പ്രചാരണ വീഡിയോ

രാജ്യത്ത് കോവിഡ്, ഒമൈക്രോണ്‍ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പാര്‍ട്ടികളുടെ പൊതുറാലികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് എന്നാല്‍ ചിലയിടങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ വീടുകളില്‍ സന്ദര്‍ശിച്ച് പ്രചാരണം നടത്തുന്നുണ്ട്. കാണ്‍പൂരിലെ ബിജെപി എംഎല്‍എയുടെ വീടുതോറുമുള്ള സന്ദര്‍ശനത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

കാണ്‍പൂര്‍ ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര മൈതാനിയുടെ പ്രചാരണ ദൃശ്യങ്ങളാണ് പ്രചരിച്ച് കൊണ്ടിരിക്കുന്നത്. സുരേന്ദ്ര മൈതാനി കുളിച്ചു കൊണ്ടിരിക്കുന്ന ഒരാളുടെ അടുത്ത് ചെന്ന് സുഖ വിവരങ്ങള്‍ അന്വേഷിക്കുന്നതും ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് അയാളോട് പറയുന്നതും വീഡിയോയില്‍ കാണാം. ‘കുഴപ്പങ്ങളൊന്നുമില്ലല്ലോ? നിങ്ങളുടെ വീട് പണി പൂര്‍ത്തിയായോ? നിങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിച്ചോ?’ എന്നീ കാര്യങ്ങളാണ് സുരേന്ദ്ര മൈതാനി ചോദിച്ചത്. ചോദ്യങ്ങള്‍ക്ക് അതെ എന്ന് കുളിച്ചു കൊണ്ടിരുന്നയാള്‍ മറുപടി പറയുന്നതും കാണാം.

ഭവനപദ്ധതിയുടെ കീഴില്‍ വിജയകരമായി വീട് നിര്‍മാണം പൂര്‍ത്തിയാക്കിയ ഒരു ഗുണഭോക്താവിന്റെ അടുത്തെത്തി അഭിനന്ദിച്ചു. ബി.ജെ.പി ചിഹ്നത്തില്‍ വോട്ട് ചെയ്ത് എന്നെ വിജയിപ്പിക്കണം എന്ന് അയളോട് അഭ്യര്‍ത്ഥിച്ചു എന്ന അടിക്കുറിപ്പോടു കൂടി സുരേന്ദ്ര മൈതാനി തന്നെയാണ് വീഡിയോ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചത്. ഈ വീഡിയോ നിരവധി ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ജനങ്ങളുമായി അടുത്തിടപെഴകുന്ന നിരവധി ചിത്രങ്ങള്‍ അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

ഫെബ്രുവരി 10നാണ് ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് ആരംഭിക്കുക. ഏഴുഘട്ടമായാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടം ഫെബ്രുവരി 10ന് തുടങ്ങി മാര്‍ച്ച് ഏഴിന് അവസാനിക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍

Latest Stories

പെരിയ ഇരട്ടക്കൊലക്കേസിൽ വിധി നാളെ; കേസിൽ സിപിഎം നേതാക്കളടക്കം 24 പ്രതികൾ

പത്ത് വര്‍ഷത്തിനിടെ 117 വാര്‍ത്താ സമ്മേളനങ്ങൾ, മുൻകൂട്ടി തയാറാക്കാത്ത ചോദ്യങ്ങൾ... ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അവസാന വാര്‍ത്താ സമ്മേളനം മൻമോഹൻ സിങ്ങിന്റേത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച്, വിളിക്കുമ്പോഴെല്ലാം വരണമെന്ന് പ്രതി ആവശ്യപ്പെട്ടു: അണ്ണാ സർവകലാശാല ക്യാമ്പസിലെ ബലാത്സംഗത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ബുംറ സീരീസിൽ ആകെ നേടിയ വിക്കറ്റ് 25, രോഹിത് ശർമ ആകെ നേടിയ റൺസ് 22; ഓപ്പണിങ്ങിൽ തിരിച്ചെത്തിയായിട്ടും പതിവ് തെറ്റിക്കാതെ ഒറ്റ അക്കത്തിൽ ഔട്ട് ആയി ഇന്ത്യൻ ക്യാപ്റ്റൻ

'രാഷ്ട്രീയത്തിൻ്റെ പരുക്കൻ ലോകത്തെ സൗമ്യനായ മനുഷ്യൻ'; മൻമോഹൻ സിംഗിനെ ഓർമ്മിച്ച് പ്രിയങ്ക ഗാന്ധി, വഴികാട്ടിയെയും ഉപദേഷ്ടാവിനെയും നഷ്ടമായെന്ന് രാഹുൽ

ലിങ്കൺ ബിശ്വാസിന് മലയാളികളുടെ സഹായവും? നാലരക്കോടിയുടെ സൈബര്‍ തട്ടിപ്പ് കേസിൽ അന്വേഷണം ശക്തം

പനാമയിലൂടെയുള്ള ചരക്ക് കപ്പലുകള്‍ക്ക് അന്യായ നിരക്ക് ഈടാക്കരുത്; വേണ്ടിവന്നാല്‍ പനാമ കനാല്‍ ഏറ്റെടുക്കു; മുന്നറിയിപ്പുമായി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

'ക്ലൗൺ കോഹ്‌ലി'; രാജാവ് എന്ന് പുകഴ്ത്തിയവരെ കൊണ്ട് കോമാളിയെന്ന് വിളിപ്പിച്ച കിംഗ് ബ്രില്യൻസ്

യമനിലെ വിമാനത്താവളത്തിൽ ബോംബിട്ട് ഇസ്രയേൽ; ലോകാരോഗ്യ സംഘടന തലവൻ രക്ഷപ്പെട്ടത് തലനാരിഴക്ക്, രണ്ട് മരണം

ഡോക്ടറാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം, മൻമോഹൻ സിംഗ് തിരഞ്ഞെടുത്തത് മറ്റൊന്ന്; ഇന്ത്യക്ക് കിട്ടിയത് സമര്‍ത്ഥനായ ഒരു ബ്യൂറോക്രാറ്റിനെ