മനേക ഗാന്ധി 'നിന്ദ്യയായ സ്ത്രീ': മൃഗഡോക്ടറെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ബി.ജെ.പി, എം‌.എൽ‌.എ

മൃഗഡോക്ടറെ അധിക്ഷേപിച്ചെന്നാരോപിച്ച് മധ്യപ്രദേശിൽ നിന്നുള്ള ബിജെപി എം‌എൽ‌എ അജയ് വിഷ്നോയ് ശനിയാഴ്ച പാർലമെൻറ് അംഗം മനേക ഗാന്ധിയെ ആക്ഷേപിച്ചു. മനേക ഗാന്ധി നിന്ദ്യയായ സ്ത്രീ ആണെന്നും തന്റെ പാർട്ടിയുടെ എം.പിയാണെന്നതിൽ ലജ്ജ തോന്നുന്നുവെന്നും വിഷ്നോയ് പറഞ്ഞു.

“മൃഗഡോക്ടർ ഡോ. വികാസ് ശർമയ്‌ക്കെതിരെ മനേക ഗാന്ധി ഉപയോഗിച്ച വാക്കുകൾ വെറ്ററിനറി കോളേജ് ജബൽപൂർ നിന്ദ്യമാണെന്ന് തെളിയിക്കുന്നില്ല. എന്നാൽ മനേക ഗാന്ധി തികച്ചും നിന്ദ്യയായ സ്ത്രീയാണെന്ന് തെളിയിക്കുന്നു. അവർ എന്റെ പാർട്ടിയുടെ എം.പിയാണ് (നേതാവല്ല) എനിക്ക് ലജ്ജ തോന്നുന്നു,” അജയ് വിഷ്നോയ് ട്വീറ്റ് ചെയ്തു.

ഈ വിഷയത്തിൽ ബിജെപി സുൽത്താൻപൂർ എംപി മനേക ഗാന്ധിക്കെതിരെ പ്രതിഷേധിച്ച് ബുധനാഴ്ച രാജ്യത്തുടനീളമുള്ള മൃഗഡോക്ടർമാർ “കറുത്ത ദിനം” ആചരിച്ചു.

മുൻ കേന്ദ്രമന്ത്രി മനേക ഗാന്ധി മൂന്ന് മൃഗഡോക്ടർമാരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന്റെ ഓഡിയോ ക്ലിപ്പുകൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

ഒരു ക്ലിപ്പിൽ, ഉത്തർപ്രദേശിലെ ഗോരഖ്പൂരിലെ വെറ്റിനറി ഡോക്ടർ ഡോ. വികാസ് ശർമ ഒരു നായയ്ക്ക് അശ്രദ്ധമായ ശസ്ത്രക്രിയ നടത്തിയെന്ന് മനേക ഗാന്ധി ആരോപിച്ചു. ജൂൺ 17 നാണ് സംഭാഷണം നടന്നതെന്നാണ് റിപ്പോർട്ട്.

“നായ മരിച്ചാൽ ഞാൻ നിങ്ങളുടെ ലൈസൻസ് എടുത്തുകളയും” എന്ന് ഓഡിയോ ക്ലിപ്പിലെ സ്ത്രീ ശബ്ദം പറയുന്നത് കേൾക്കാം.

മനേക ഗാന്ധി ഡോക്ടറുടെ കുടുംബപ്പേര് ചോദിക്കുകയും കുടുംബത്തിന്റെ പേര് ഡോക്ടർ കളങ്കപ്പെടുത്തിയെന്നും പറയുന്നു. “നിങ്ങളുടെ പിതാവ് എന്താണ് ചെയ്യുന്നത്? അയാൾ ഒരു തോട്ടക്കാരനോ കാവൽക്കാരനോ? നിങ്ങൾക്ക് വിദ്യാഭ്യാസമുണ്ടോ?” മനേകാ ഗാന്ധി ചോദിച്ചു.

മറ്റൊരു ക്ലിപ്പിൽ മൃഗസംരക്ഷണ പ്രവർത്തകയും ബിജെപി എംപിയുമായ മനേകാ ഗാന്ധി മറ്റൊരു മൃഗഡോക്ടറുടെ ക്ലിനിക്ക് അടച്ചുപൂട്ടുമെന്ന് ഭീഷണിപ്പെടുത്തി.

ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ (ഐവി‌എ) ഈ വിവാദത്തിൽ മനേകാ ഗാന്ധിയെ വിമർശിക്കുകയും മനേകാ ഗാന്ധിയുടെ “മോശമായ പെരുമാറ്റം” സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കും കത്തെഴുതിയിട്ടുണ്ട്.

മനേക ഗാന്ധി ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു