'മുസ്ലിങ്ങള്‍ തുപ്പല്‍ ജിഹാദ് നടത്തുന്നു'; 'ഭക്ഷണശാലകള്‍ക്ക് മുന്നില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണം'; വീണ്ടും വിദ്വേഷ പ്രസംഗവുമായി ബിജെപി എംഎല്‍എ ടി രാജ സിംഗ്

ഹൈദരാബാദില്‍ വീണ്ടും വിദ്വേഷ പ്രസംഗവുമായി ബിജെപി എംഎല്‍എ ടി രാജ സിംഗ്. മുസ്ലിങ്ങള്‍ രാജ്യത്ത് തുപ്പല്‍ ജിഹാദ് നടത്തുന്നുണ്ടെന്നായിരുന്നു രാജ സിംഗിന്റെ ആരോപണം. ഹൈദരാബാദിലെ ഭക്ഷണശാലകള്‍ക്ക് മുന്നില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്നാണ് രാജയുടെ ആവശ്യം. യുപിയില്‍ കാവഡ് യാത്രയുടെ പശ്ചാത്തലത്തില്‍ ഹോട്ടലുടമകളോട് പേര് പ്രദര്‍ശിപ്പിക്കാന്‍ യോഗി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സമാന ആവശ്യവുമായി ഹൈദരാബാദിലെ ബിജെപി നേതാവും രംഗത്തെത്തിയിരിക്കുന്നത്. തുപ്പല്‍ ജിഹാദിന്റെ ഭാഗമായി മുസ്ലീങ്ങള്‍ വെള്ളത്തിലും ഭക്ഷണത്തിലും തുപ്പുന്ന രീതിയുണ്ട്. മുസ്ലീങ്ങള്‍ ഹോട്ടലുകള്‍ക്ക് ഹിന്ദു പേരുകളിട്ട് ആളുകളെ കബളിപ്പിക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്നും രാജ സിംഗ് പറഞ്ഞു.

തുപ്പല്‍ ജിഹാദില്‍ ഹിന്ദു സഹോദരങ്ങള്‍ ജാഗ്രത പാലിക്കണമെന്നും രാജ സിംഗ് കൂട്ടിച്ചേര്‍ത്തു. നേരത്തെയും സമാന രീതിയില്‍ വര്‍ഗീയ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തി കുപ്രസിദ്ധി നേടിയ നേതാവാണ് രാജ സിംഗ്. ഇയാളുടെ പ്രസ്താവനയ്ക്ക് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം ഹോട്ടലുടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന യുപി സര്‍ക്കാരിന്റെ ഉത്തരവിനെതിരെ സുപ്രീംകോടതി സ്‌റ്റേ തുടരുകയാണ്. 19ന് ആയിരുന്നു യുപി സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

Latest Stories

കര്‍ണാടകയെ ദോശ കഴിപ്പിക്കാന്‍ നന്ദിനി; വിലകുറച്ച് തൂക്കം കൂട്ടി 'ഐഡി'യുടേതടക്കമുള്ള വിപണി പിടിക്കാന്‍ നിര്‍ണായക നീക്കം; 'വേ പ്രോട്ടീന്‍' തുറുപ്പ് ചീട്ട്

കോഹ്‌ലിയുടെ മോശം പ്രകടനത്തിന് കാരണം അവനാണ്, അല്ലെങ്കിൽ ഇതാകുമായിരുന്നില്ല അവസ്ഥ; തുറന്നടിച്ച് ദിനേഷ് കാർത്തിക്ക്

'പരിചയമില്ലാത്ത പെണ്‍കുട്ടികള്‍ തൊടുന്നത് ഇഷ്ടമല്ല, അവരും ആള്‍ക്കൂട്ടത്തിനിടയില്‍ പിടിച്ച് വലിക്കും, തോണ്ടും..'; അനിഷ്ടം പരസ്യമാക്കി അനാര്‍ക്കലി

'ഹോട്ട്നെസ്സ് ഓവർലോഡഡ്'; ആർജിവിയുടെ 'സാരി'യിലെ AI പാട്ട് പുറത്ത്, ഏറ്റെടുത്ത് ആരാധകർ

ആ താരം കാണിക്കുന്നത് മണ്ടത്തരമാണോ അല്ലയോ എന്ന് അവന് തന്നെ അറിയില്ല, ഇങ്ങനെയാണോ കളിക്കേണ്ടത്; തുറന്നടിച്ച് മുൻ പാകിസ്ഥാൻ താരം

സദ്‌ഗുരുവിന് ആശ്വാസം; ഇഷാ ഫൗണ്ടേഷനെതിരായ ഹേബിയസ് കോർപ്പസ് ഹർജി സുപ്രീംകോടതി തള്ളി

ഞെട്ടിക്കാന്‍ ഷങ്കര്‍, ഒറ്റ ഗാന രംഗത്തിന് മുടക്കുന്നത് 20 കോടി!

അച്ഛനെ കൊലപ്പെടുത്തി മകൻ; ഫോൺ വിളിച്ച് അറിയിച്ചു, പിന്നാലെ അറസ്റ്റ്

2013 ന് ശേഷം ഇതേറ്റവും വലിയ അപമാനം, ഇന്ത്യക്ക് ഇത് വമ്പൻ നാണക്കേട്; വിമർശനം ശക്തം

മദ്യനിരോധനമുള്ള ബിഹാറിൽ വ്യാജ മദ്യ ദുരന്തത്തിൽ 28 മരണം; 92 പേർ ചികിത്സയിൽ