പ്രളയബാധിതരെ കാണാന്‍ പോയ ബി.ജെ.പി, എം.പി നദിയില്‍ വീണു; രക്ഷപ്പെടുത്തി നാട്ടുകാര്‍

പ്രളയത്തില്‍ മുങ്ങിയ ബിഹാറിന്റെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ ബി.ജെ.പി, എം.പി റാം ക്രിപാല്‍ യാദവ് നദിയില്‍ വീണു. വള്ളം മറിഞ്ഞാണ് എം.പി നദിയിലേക്ക് വീണത്. പ്രദേശവാസികള്‍ നദിയിലേക്ക് എടുത്തുചാടിയാണ് എം.പിയെ രക്ഷിച്ചത്. പാറ്റ്‌നയിലെ ഉള്‍ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. ക്യാമറയില്‍ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

പാടലിപുത്രയിലെ എം.പിയാണ് ക്രിപാല്‍ യാദവ്. ധനറുവ ഗ്രാമത്തില്‍ നിന്ന് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. മുള കൊണ്ടും ടയറുകള്‍ കൊണ്ടും ഉണ്ടാക്കിയ ചങ്ങാടത്തിലാണ് എം.പി യാത്ര ചെയ്തിരുന്നത്. രക്ഷപ്പെടുത്തിയതിന് ശേഷം പ്രദേശവാസികള്‍ അവരുടെ ടവ്വല്‍ എം.പിക്ക് നല്‍കി.

“”സര്‍ക്കാര്‍ പാറ്റ്‌നയില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. ഉള്‍ഗ്രാമങ്ങള്‍ ദുരിതത്തിലാണ്. ഇത് അവര്‍ അറിയുന്നില്ല. ഭക്ഷണം കിട്ടാതെ മൃഗങ്ങള്‍ ചാവുകയാണ്. എനിക്ക് ഒരു ബോട്ടുപോലും കിട്ടിയില്ല. അവസാനം ചങ്ങാടത്തില്‍ പോകേണ്ടി വന്നു””- ക്രിപാല്‍ യാദവ് പറഞ്ഞു.

ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകള്‍ മിര്‍സാ ഭാരതിയെ പരാജയപ്പെടുത്തിയാണ് 2014-ല്‍ ക്രിപാല്‍ യാദവ് പാടലിപുത്രയില്‍ വിജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ക്രിപാല്‍ മണ്ഡലം നിലനിര്‍ത്തി.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ