സുപ്രീം കോടതിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി എംപി നിഷികാന്ത് ദൂബേ രംഗത്ത്. സുപ്രീംകോടതി നിയമ നിര്‍മ്മാണം നടത്തുമെങ്കില്‍ പാര്‍ലമെന്റ് മന്ദിരം അടച്ചുപൂട്ടണമെന്ന് നിഷികാന്ത് ദൂബേ എക്‌സില്‍ കുറിച്ചു. ബില്ലുകള്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് വിമര്‍ശനം.
വിഷയത്തില്‍ നേരത്തെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും സുപ്രീം കോടതിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്. ഈ രാജ്യത്തിന്റെ നിയമങ്ങള്‍ രൂപവത്കരിക്കുന്നത് പാര്‍ലമെന്റാണ്. ആ പാര്‍ലമെന്റിനോട് നിങ്ങള്‍ ആജ്ഞാപിക്കുമോ എന്നും ഉപരാഷ്ട്രപതി ചോദിച്ചിരുന്നു.
Read more
സുപ്രീം കോടതിയ്ക്ക് എങ്ങനെ ഒരു പുതിയ നിയമം ഉണ്ടാക്കാന്‍ കഴിയുമെന്ന് ചോദിച്ച ധന്‍കര്‍ മൂന്നുമാസത്തിനകം രാഷ്ട്രപതി തീരുമാനം കൈക്കൊള്ളണമെന്ന് ഏത് നിയമത്തിലാണ് പറഞ്ഞിട്ടുള്ളതെന്നും ആരാഞ്ഞു. പാര്‍ലമെന്റ് സമ്മേളിക്കുമ്പോള്‍ ഈ വിഷയത്തെ കുറിച്ച് വിശദമായ ചര്‍ച്ചയുണ്ടാകുമെന്നും ധന്‍കര്‍ പറഞ്ഞിരുന്നു.