കര്‍ണാടകയിലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയും വിമതനായ ബിജെപി മുതിര്‍ന്ന നേതാവും തമ്മില്‍ മോദിയുടെ പേരില്‍ അച്ഛന് വിളി. സിറ്റിംഗ് എംപിയും ശിവമോഗയില്‍ ബിജെപി സ്ഥാനാര്‍ഥിയുമായ ബി വൈ.രാഘവേന്ദ്രയും മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ ഈശ്വരപ്പയും തമ്മിലാണ് പോര്‍വിളി.
ഈശ്വരപ്പ തന്റെ പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ ഉള്‍പ്പെടുത്തിയിരിക്കുന്നതാണ് ബിഎസ് യെഡിയൂരപ്പയുടെ മകനും കൂടിയായ ബി വൈ.രാഘവേന്ദ്രയെ ചൊടിപ്പിച്ചിരിക്കുന്നത്. പോസ്റ്ററില്‍ നിന്ന് മോദിയുടെ പടം നീക്കണമെന്ന് രാഘവേന്ദ്ര ആശ്യപ്പെട്ടു. എന്നാല്‍ നരേന്ദ്ര മോദി നിന്റെ തന്തയുടെ സ്വത്തല്ലന്നാണ് ഈശ്വരപ്പ മറുപടി കൊടുത്തിരിക്കുന്നത്.
ഹാവേരി മണ്ഡലത്തില്‍ തന്റെ മകന്‍ കെ.ഇ.കാന്തേശിനെ സ്ഥാനാര്‍ഥിയാക്കാമെന്ന് ഉറപ്പു നല്‍കിയ യെദ്യൂരപ്പ ചതിച്ചുവെന്ന് ആരോപിച്ചാണ് ഈശ്വരപ്പ റിബല്‍ സ്ഥാനാര്‍ഥിയായി ശിവമോഗയില്‍ രംഗത്ത് വന്നത്.
ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാന്‍ നടത്തിയ ശ്രമങ്ങള്‍ പരായപ്പെട്ട് തിരിച്ചെത്തിയ ശേഷമാണ് ഈശ്വരപ്പ വിമതനായി മത്സരിക്കാന്‍ ഇറങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭഗവാന്‍ രാമനും എന്റെ ഹൃദയത്തിലുണ്ട്.
അമിത്ഷാ നിര്‍ദേശിച്ച പ്രകാരമാണ് ഡല്‍ഹിയില്‍ അദ്ദേഹത്തെ കാണാന്‍ പോയത്.
കാണാന്‍ സൗകര്യം ഇല്ലെന്ന് ആഭ്യന്തര മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അത് തനിക്ക് സ്വതന്ത്രനായി മത്സരിക്കാനുള്ള അവസരമായി കാണുന്നുവെന്നും അദേഹം പറഞ്ഞു. സംസ്ഥാനത്ത് 28 ലോക്‌സഭ സീറ്റുകളില്‍ ശിവമോഗ ഒഴികെ എല്ലായിടത്തും ബിജെപി സ്ഥാനാര്‍ഥികള്‍ ജയിക്കും. ശിവമോഗയില്‍ താനാണ് ജയിക്കുകയെന്നും ഈശ്വരപ്പ പറഞ്ഞു.