മൈസൂരുവില്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി; തേജസ്വി സൂര്യ ബംഗളൂരുവില്‍; അനുരാഗ് ഠാക്കൂര്‍ ഹാമിര്‍പൂരില്‍; രണ്ടാംഘട്ടത്തില്‍ യുവാക്കളെയിറക്കി ബിജെപി; കേരളത്തില്‍ നിന്ന് ആരുമില്ല

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ രണ്ടാംഘട്ട പട്ടിക പുറത്തിറക്കി. രണ്ടം ഘട്ടത്തില്‍ 72 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നും ആരും ഉള്‍പ്പെട്ടിട്ടില്ല.

കര്‍ണാടകയിലെ 20 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ ഒഴിവുള്ള സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് ബിജെപി വ്യക്തമാക്കി. യുവാക്കള്‍ക്ക് പ്രധാന്യം നല്‍കിയാണ് രണ്ടാംഘട്ട പട്ടിക ബിജെപി പുറത്തിറക്കിയിരിക്കുന്നത്.

ദാദര്‍ നഗര്‍ ഹവേലി, ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, ത്രിപുര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ 72 സീറ്റുകളിലാണ് സ്ഥാനാര്‍ഥിളെ നിശ്ചയിച്ചിരിക്കുന്നത്.

34 സിറ്റിങ് എംപിമാരെ ഒഴിവാക്കി. കര്‍ണാടകത്തില്‍ സദാനന്ദ ഗൗഡ, നളിന്‍ കട്ടീല്‍, പ്രതാപ് സിംഹ, ഉത്തരാഖണ്ഡില്‍ രമേഷ് പൊക്രിയാല്‍, ഡല്‍ഹിയില്‍ ഗൗതം ഗംഭീര്‍, ഹരിയാനയില്‍ രത്തന്‍ലാല്‍ കട്ടാരിയ തുടങ്ങിയവരാണ് ഒഴിവാക്കപ്പെട്ടവരില്‍ പ്രമുഖര്‍. മഹാരാഷ്ട്രയില്‍ ഏഴും കര്‍ണാടകത്തില്‍ 10ഉം സിറ്റിങ് എംപിമാരെ ഒഴിവാക്കി.

നിതിന്‍ ഗഡ്കരി നാഗ്പ്പുരില്‍ത്തന്നെ മത്സരിക്കും. ജെഡിഎസ് നേതാവ് എച്ച്.ഡി.ദേവഗൗഡയുടെ മരുമകന്‍ സി.എന്‍. മഞ്ജുനാഥ് ബംഗളൂര്‍ റൂറലില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കും. ബംഗളൂരു നോര്‍ത്തില്‍ സദാനന്ദ ഗൗഡയ്ക്കു പകരം ശോഭ കരന്ത്ജ്ലെ മത്സരിക്കും. ശോഭയുടെ സിറ്റിങ് സീറ്റായ ഉഡുപ്പി ചിക്മഗളൂരുവില്‍ കോട്ട ശ്രീനിവാസ് പൂജാരിയാണ് സ്ഥാനാര്‍ഥി.
കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മകന്‍ രാഘവേന്ദ്ര ഷിമോഗയിലും, തേജസ്വി സൂര്യ ബംഗളൂരു സൗത്തിലും മത്സരിക്കും.

മൈസൂരുവിലെ ബിജെപി സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് നേതൃത്വത്തെ വരെ ഞെട്ടിച്ചിട്ടുണ്ട്. മൈസൂരു ഭരിച്ചിരുന്ന വൊഡയാര്‍ രാജ കുടുംബാംഗം യദുവീര്‍ കൃഷ്ണ ദത്ത ചാമരാജയാണ് മൈസൂര്‍ മണ്ഡലത്തില്‍ ബിജെപിക്കായി ജനവിധി തേടുന്നത്.

കര്‍ണാല്‍ മണ്ഡലത്തില്‍ നിന്ന് ഹരിയാന മുന്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ മത്സരിക്കും. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ ഹാമിര്‍പൂരിലും രാജ്യസഭാംഗമായ പിയൂഷ് ഗോയല്‍ മംബൈ നോര്‍ത്തിലും മത്സരിക്കും.

ഈസ്റ്റ് ഡല്‍ഹിയില്‍ ഗൗതം ഗംഭീറിനു പകരം ഹര്‍ഷ് മല്‍ഹോത്ര സ്ഥാനാര്‍ഥിയാകും. ബീഡില്‍ സിറ്റിങ് എംപി പ്രീതം മുണ്ടെയെ മാറ്റി സഹോദരി പങ്കജ മുണ്ടെയെ സ്ഥാനാര്‍ഥിയാക്കി. തെലങ്കാനയില്‍ ബിജെപി അംഗത്വമെടുത്ത ബിആര്‍എസ് നേതാവ് ഗോദം നാഗേഷ് ആദിലാബാദില്‍ മത്സരിക്കും.

Here’s the second list of 72 BJP candidates set to contest in the Lok Sabha polls:

  1. Kalaben Deikar from Dadar & Nagar Havell
  2. Harsh Malhotra from East Delhi
  3. Yogendra Chandolia from North West Delhi
  4. Bhikhai Dudhaji Thakor from Sabarkantha
  5. Hasmukhbhai Somabhai Patel from Ahmedabad East
  6. Nimuben Bambhania from Bhavnagar
  7. Ranjanben Dhananjay Bhatt from Vadodara
  8. Jashubhai Bhitubhai Rathwa from Chhota Udaipur
  9. Mukeshbhai Chandrakant Dalal from Surat
  10. Dhawal Patel from Valsad
  11. Banto Kataria from Ambala
  12. Ashok Tanwar from Sirsa
  13. Manohar Lal Khattar from Karnal
  14. Chaudhary Dharambir Singh from Bhiwani-Mahendragarh
  15. Rao Inderjit Singh Yadav from Gurgaon
  16. Krishan Pal Gurjard from Faridabad
  17. Anurag Singh Thakur from Hamirpur
  18. Suresh Kumar Kashyap from Shimla
  19. Annasaheb Shankar Jolle from Chikkodi
  20. P.C. Gaddigoudar from Bagalkot
  21. Ramesh Jigajinagi from Bijapur
  22. Dr. Umesh G Jadhav from Gulbarga
  23. Bhagwanth Khuba from Bidar
  24. Basavaraj Kyavator from Koppal
  25. B. Sriramulu from Bellary
  26. Basavaraj Bommai from Haveri
  27. Pralhad Joshil from Dharwad
  28. Gayathri Siddeshwara from Davanagere
  29. B Y Raghavendra from Shimoga
  30. Kota Srinivas Poojary from Udupi Chikmagalur
  31. Capt. Brijesh Chowta from Dakshina Kannada
  32. V Somanna from Tumkur
  33. Yaduveer Krishnadatta Chamaraja Wadiyar from Mysore
  34. S Balaraj from Chamarajanagar
  35. Dr. C N Manjunath from Bangalore Rural
  36. Shoba Karandlaje from Bangalore North
  37. P.C. Mohan from Bangalore Central
  38. Tejasvi Surya from Bangalore South
  39. Dr. Bharti Pardhi from Balaghat
  40. Vivek ‘Bunty’ Sahu from Chhindwara
  41. Savitri Thakur from Dhar
  42. Shankar Lalwani from Indore
  43. Anil Firoziya from Ujjain
  44. Dr. Heena Vijaykumar Gavit from Nandurbar
  45. Murlidhar Kisan Mohol from Pune
  46. Mihir Kotecha from Mumbai North East
  47. Piyush Goyal from Mumbai North
  48. Kapil Moreshwar Patil from Bhiwandi
  49. Dr. Bharati Pravin Pawar from Dindori
  50. Raosaheb Dadarao Danve from Jalna
  51. Prataprao Patil Chikhalikar from Nanded
  52. Sudhir Mungantiwar from Chandrapur
  53. Nitin Jairam Gadkari from Nagpur
  54. Ramdas Chandrabhanji Tadas from Wardha
  55. Anup Dhotre from Akola
  56. Raksha Nikhil Khadase from Raver
  57. Smita Wagh from Jalgaon
  58. Dr. Subhash Ramrao Bhamre from Dhule
  59. Dr. Sujay Radhakrishna Vikhe Patil from Ahmadnagar
  60. Pankaja Munde from Beed
  61. Sudhakar Tukaram Shrangare from Latur
  62. Ranjeetsinha Hindurao Naik-Nimbalkar from Madha
  63. Sanjaykaka Patil from Sangli
  64. Godam Nagesh from Adilabad
  65. Gomasa Srinivas from Peddapalle
  66. Madavaneni Raghunandan Rao from Medak
  67. D K Aruna from Mahbubnagar
  68. Saida Reddy from Nalgonda
  69. Prof. Azmeera Seetaram Naik from Mahabubabad
  70. Maharani Kriti Singh Debbarma from Tripura East
  71. Anil Baluni| from Garhwal
  72. Trivendra Singh Rawat from Hardwar

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?