മുതലാളിമാര്‍ക്ക് വേണ്ടിയാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മായാവതി

കേന്ദ്രവും ഉത്തര്‍പ്രദേശും ഭരിക്കുന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ച് ബി.എസ്.പി അദ്ധ്യക്ഷ മായാവതി. രാജ്യത്ത് എന്‍ആര്‍സിയും എന്‍പിആറും ലഭിക്കാന്‍ ബിജെപി ധാര്‍ഷ്ട്യം കാണിക്കരുതെന്ന് മായാവതി പറഞ്ഞു. ബി.ജെ.പി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്നത് കോണ്‍ഗ്രസിന്റെ അതേ പാതയെന്ന് മായാവതി പറഞ്ഞു.തന്റെ ജന്മദിനത്തില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മായാവതി.

തൊഴിലില്ലായ്മ, പണപ്പെരുപ്പം എന്നീ വലിയ പ്രശ്നങ്ങളുമായി രാജ്യം കഷ്ടപ്പെടുമ്പോള്‍ എന്‍ആര്‍സിയും എന്‍പിആറും രാജ്യത്ത് കൊണ്ടുവരുന്നതില്‍ ബിജെപി ധാര്‍ഷ്ട്യം അവസാനിപ്പിക്കണം. മോദി സര്‍ക്കാര്‍ മുതലാളിമാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ രാജ്യത്തെ ക്രമസമാധാനം ഇല്ലാതാക്കിയെന്നും മായാവതി വിമര്‍ശിച്ചു.

കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബി.ജെ.പി സര്‍ക്കാരുകള്‍ പാവങ്ങള്‍ക്ക് എതിരെയാണ് പ്രവര്‍ത്തിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ അസ്വസ്ഥതയും തൊഴിലില്ലായ്മയും വ്യാപിക്കുക മാത്രമാണ് ബി.ജെ.പി ചെയ്യുന്നതെന്നും മായാവതി പറഞ്ഞു.

ബി.ജെ.പി സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണ്. സര്‍ക്കാര്‍ സ്വീകരിച്ച തെറ്റായ നയങ്ങള്‍ രാജ്യത്തെ അസ്വസ്ഥപ്പെടുത്തുന്നതും ക്രമസമാധാനം തകര്‍ക്കുന്നതാണെന്നും മായാവതി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ യു.പി പൊലീസ് നടപടിക്കെതിരെയും മായാവതി ആഞ്ഞടിച്ചു. യോഗി ആദിത്യനാഥ് പാര്‍ട്ടി രാഷ്ട്രീയത്തിലുള്ള ശ്രദ്ധ കുറച്ച് സംസ്ഥാനത്തെ ക്രമസമാധാന പാലനം മെച്ചപ്പെടുത്തണമെന്നും മായാവതി നേരത്തെ വിമര്‍ശിച്ചിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം