ഒമർ അബ്ദുല്ലയെ അപമാനിച്ച് ബി.ജെ..പി; താടി വടിക്കാൻ റേസർ ബ്ലേഡ് അയച്ച് പാർട്ടിയുടെ തമിഴ്‌നാട് ഘടകം

മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല താടി നിറഞ്ഞ മുഖവുമായി പുതിയ ഭാവത്തിൽ പ്രത്യക്ഷപ്പെട്ട ഒരു ഫോട്ടോ കഴിഞ്ഞ ദിവസങ്ങളിൽ വലിയ പ്രചാരം നേടിയിരുന്നു. കേന്ദ്ര സർക്കാർ വീട്ടുതടങ്കലിൽ വെച്ചിരിക്കുന്ന ഒമർ അബ്ദുല്ലയുടെ ഇപ്പോഴത്തെ അവസ്ഥയും കേന്ദ്ര കശ്മീരിനോട് പൊതുവിൽ കാണിക്കുന്ന അടിച്ചമർത്തലും ഇതേ തുടർന്ന് വീണ്ടും ചർച്ചയായിരുന്നു. ജനങ്ങളിൽ സഹതാപം ഉണർത്തിയ ചിത്രത്തെ എന്നാൽ മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയെ അപമാനിക്കാനും പരിഹസിക്കാനുമായിട്ടാണ് ബിജെപി തമിഴ്‌നാട് ഘടകത്തിന്റെ ഔദ്യോഗിക ട്വിറ്റർ ഉപയോഗിച്ചിരിക്കുന്നത്.

പശ്​ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും അടക്കമുള്ള പല പ്രാദേശിക രാഷ്ട്രീയ നേതാക്കളും ഈ ചിത്രം കണ്ട് നടുക്കവും സങ്കടവും രേഖപ്പെടുത്തി പ്രതികരിച്ചിരുന്നു. ചിത്രം സമകാലിക ഇന്ത്യയിലെ ജനാധിപത്യത്തിൻെറ ദുരവസ്​ഥ വിവരിക്കാനായി വ്യാപകമായി ഉപയോഗിക്ക​പ്പെട്ടു. ഇതിൽ അസ്വസ്​ഥരായാണ്​ ബി.ജെ.പി തമിഴ്​നാട്​ ഘടകം ഉമറിന്​ താടി വടിക്കാൻ റേസർ ബ്ലേഡ് ഓൺലൈനിൽ ഓർഡർ ചെയ്​തതി​​ൻെറ സ്​ക്രീൻഷോട്ട്​ സഹിതം ട്വിറ്ററിൽ പരിഹാസവുമായി എത്തിയത്​.

ഉമർ അബ്​ദുല്ലയുടെ ശ്രീനഗർ മേൽവിലാസത്തിലാണ്​ ‘സമ്മാനം’ ബുക്ക്​ ചെയ്​തിരിക്കുന്നത്​.

‘പ്രിയ ഒമർ അബ്ദുല്ല, നിങ്ങളുടെ അഴിമതിക്കാരായ മിക്ക സുഹൃത്തുക്കളും പുറത്ത് ജീവിതം ആസ്വദിക്കുമ്പോൾ നിങ്ങളെ ഇതുപോലെ കാണുന്നത് വളരെ നിരാശാജനകമാണ്​. ദയവ്​ ചെയ്​ത്​ ഞങ്ങളുടെ ഈ സംഭാവന സ്വീകരിക്കുക. എ​ന്തെങ്കിലും സഹായം ഇക്കാര്യത്തിൽ ആവശ്യമുണ്ടെങ്കിൽ നിങ്ങളുടെ പങ്കാളിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ സമീപിക്കാൻ മടിക്കേണ്ടതില്ല’ എന്ന സന്ദേശവും ട്വിറ്ററിൽ ഇതോടൊപ്പം നൽകിയിട്ടുണ്ട്​.

കശ്​മീരിൻെറ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെ തുടർന്ന്​ കഴിഞ്ഞ ഓഗസ്​റ്റ്​ മുതൽ വീട്ടുതടങ്കലിലാണ്​ ഉമർ അബ്​ദുല്ല. കേന്ദ്രം തടവിലാക്കിയ ശേഷം പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുകയാണ്​ ഈ മുൻ കേന്ദ്ര വിദേശകാര്യ മന്ത്രി. ഒക്​ടോബറിൽ ഉമർ അൽപം താടി വളർത്തിയ ചിത്രം പുറത്തു വന്നിരുന്നു. വീട്ടുതടങ്കലിൽ നിന്ന്​ മോചിതനാകുന്നത്​ വരെ താടി വടിക്കുകയില്ലെന്ന തീരുമാനത്തിലാണ്​ ഉമറെന്ന്​ വീട്ടുകാർ അ​ന്നേ വ്യക്​തമാക്കിയിരുന്നു.

Latest Stories

കോഹ്‌ലിക്ക് ഇപ്പോൾ ഉള്ളത് ഇപിഡിഎസ് സിൻഡ്രോം, അതാണ് അവനെ വലിയ സ്‌കോറിൽ എത്തുന്നതിൽ നിന്ന് തടയുന്നത്; വമ്പൻ വെളിപ്പെടുത്തലുമായി ഇതിഹാസം

BGT 2024: അവസാന മത്സരത്തിൽ ഞാൻ തിളങ്ങാൻ കാരണം ആ മൂന്ന് താരങ്ങളുടെ ഉപദ്ദേശം, അഹങ്കരിക്കരുതെന്നാണ് അവൻ പറഞ്ഞത്: ആകാശ് ദീപ്

കേരളത്തിന് നിരവധി വൈദ്യുതി ആവശ്യങ്ങള്‍; ജലവൈദ്യുത പദ്ധതികള്‍ക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിക്കണമെന്ന് മന്ത്രി; വാണിജ്യ നഷ്ടം കുറച്ചതിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍