ഉത്തരാഖണ്ഡിൽ ബി.ജെ.പി വിജയിക്കും, കോൺഗ്രസ് നില മെച്ചപ്പെടുത്തും: സർവേ

2022 ന്റെ തുടക്കത്തിൽ ഉത്തരാഖണ്ഡിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വീണ്ടും അധികാരത്തിലേറിയേക്കുമെന്ന് ഏറ്റവും പുതിയ അഭിപ്രായ സർവേ പ്രവചിക്കുന്നു. ഇന്ത്യാ ന്യൂസ്-ജൻ കി ബാത്ത് സർവേ പ്രവചനങ്ങൾ അനുസരിച്ച്, 70 അംഗ നിയമസഭയിൽ ബിജെപിക്ക് മികച്ച ഭൂരിപക്ഷം നേടാനും 35-38 സീറ്റുകൾ വരെ നേടാനും കഴിയും. നിലവിൽ ആഭ്യന്തര കലഹത്തിന് സാക്ഷ്യം വഹിക്കുന്ന കോൺഗ്രസ് 27-31 സീറ്റുകളുമായി രണ്ടാം സ്ഥാനത്തും ആദ്മി ആദ്മി പാർട്ടി ഒന്നു മുതൽ ആറ് വരെ സീറ്റുകളോടെ രണ്ടാം സ്ഥാനക്കാരാകുമെന്നും സർവേ പറയുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 57 സീറ്റുകൾ നേടിയിരുന്നു.

ബിജെപിക്ക് പ്രധാന എതിരാളിയായ കോൺഗ്രസിനേക്കാൾ ഒരല്പം കൂടുതൽ വോട്ട് വിഹിതം മാത്രമേ ഇപ്പ്രാവശ്യം ലഭിക്കു എന്നും എന്നാൽ ബിജെപി കൂടുതൽ സീറ്റുകളിൽ എത്തുമെന്നും ന്യൂസ്-ജൻ കി ബാത് പോൾ പ്രവചിക്കുന്നു. 5000-ത്തിലധികം പേർ പങ്കെടുത്ത സർവേ സൂചിപ്പിക്കുന്നത് ബിജെപിക്ക് ഏകദേശം 39 ശതമാനം വോട്ട് നേടാനാകുമെങ്കിലും കോൺഗ്രസിന് 38.2 ശതമാനം വോട്ടുകൾ നേടാനാകുമെന്നാണ്. അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി 11.7 ശതമാനം വോട്ട് നേടും.

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി സർക്കാർ പദ്ധതികൾ ബിജെപിക്ക് ഗുണം ചെയ്യുമെന്ന് 69 ശതമാനം പേർ വിശ്വസിച്ചപ്പോൾ 31 ശതമാനം പേർ അങ്ങനെയല്ലെന്ന് കരുതുന്നു. ഭരണകക്ഷി വിരുദ്ധ ഘടകത്തെക്കുറിച്ച് കൗതുകകരമായ ഒരു നിരീക്ഷണം എന്തെന്നാൽ, 60 ശതമാനം പേർ ഈ ഘടകം സ്ഥാനാർത്ഥികൾക്ക് എതിരാകുമെന്ന് അഭിപ്രായപ്പെട്ടപ്പോൾ 30 ശതമാനം പേർ ഇത് പാർട്ടിക്ക് എതിരാകുമെന്ന് വിശ്വസിക്കുന്നു. എന്നാൽ 10 ശതമാനം പേർ അങ്ങനെ ഒരു ഘടകം ഇല്ലെന്നാണ് കരുതുന്നത്.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തൊഴിലില്ലായ്മയും കുടിയേറ്റവുമാണ് ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നമെന്ന് 47 ശതമാനം പേർ വിശ്വസിക്കുന്നതായും 20 ശതമാനം ആളുകൾ ആരോഗ്യവും വെള്ളവുമാണ് പ്രധാന പ്രശ്‌നങ്ങളായി ഉദ്ധരിച്ചതെന്നും അഭിപ്രായ വോട്ടെടുപ്പ് ചൂണ്ടികാണിക്കുന്നു. സർവേയിൽ പങ്കെടുത്തവരിൽ 12 ശതമാനം പേർ വിദ്യാഭ്യാസം ഒരു പ്രധാന പ്രശ്നമായി ഉയർത്തിക്കാട്ടിയപ്പോൾ 10 ശതമാനം പേർ വിലക്കയറ്റം തിരഞ്ഞെടുപ്പിൽ ഒരു പ്രധാന വിഷയമാകുമെന്ന് അഭിപ്രായപ്പെട്ടു.

45 ശതമാനം ബ്രാഹ്മണരും രജപുത്രരും ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്നും ഇതേ വിഭാഗത്തിലെ 35 ശതമാനം പേർ കോൺഗ്രസിനെ അനുകൂലിക്കുമെന്നും സർവേ പറയുന്നു. കോൺഗ്രസിന് പിന്തുണ സിംഹഭാഗവും മുസ്ലീം സമുദായത്തിൽ നിന്നും (85 ശതമാനം) സിഖ് സമുദായത്തിൽ നിന്നുമാണ് (60 ശതമാനം) വരുന്നത്. 75 ശതമാനം പട്ടികജാതി വോട്ടർമാർക്കിടയിലും കോൺഗ്രസിനോട് പ്രീതിയുണ്ട്.

ജൻ-കി-ബാത് സർവേയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സർവേയിൽ പങ്കെടുത്തവരിൽ ഏറ്റവും ജനപ്രീതി നേടിയത് പുഷ്കർ സിംഗ് ധാമി (40 ശതമാനം), ഹരീഷ് റാവത്ത് (30 ശതമാനം) ആണ്. സർവേയിൽ പങ്കെടുത്തവരിൽ 20 ശതമാനം പേർ ബിജെപി നേതാവ് അനിൽ ബലൂനിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചു ഒമ്പത് ശതമാനം വോട്ടുമായി എഎപിയുടെ കേണൽ അജയ് കൊത്തിയാൽ (റിട്ട) ആണ് തൊട്ടുപിന്നിൽ.

Latest Stories

RCB VS GT: എന്നെ വേണ്ട എന്ന് പറഞ്ഞ് പുറത്താക്കിയവർ അല്ലെ നിങ്ങൾ, ഞാൻ ചെണ്ടയല്ല നിനക്ക് ഒകെ ഉള്ള പണിയെന്ന് മുഹമ്മദ് സിറാജ്; പഴയ തട്ടകത്തിൽ തീയായി രാജകീയ തിരിച്ചുവരവ്

ഹിന്ദുക്കളല്ലാത്തവരെ ക്ഷേത്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമോയെന്ന് ശിവസേന; വഖഫ് ബില്ല് കുംഭമേളയിലെ മരണസംഖ്യ മറച്ചുവയ്ക്കാനെന്ന് അഖിലേഷ് യാദവ്

RCB VS GT: ചിന്നസ്വാമിയെ മരണവീടാക്കി കോഹ്‌ലി, ഗില്ലിന്റെ തന്ത്രത്തിന് മുന്നിൽ മുട്ടുമടക്കി മടക്കം; തോറ്റത് യുവ ബോളറോട്

വഖഫ് ഭേദഗതി ബില്ല് സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമെന്ന് കെ രാധാകൃഷ്ണന്‍; നിങ്ങളുടെ പ്രമേയം അറബിക്കടലില്‍ മുങ്ങിപ്പോകുമെന്ന് സുരേഷ്‌ഗോപി

'ഭരണഘടനയ്‌ക്കെതിരെ ബിജെപിയുടെ 4D ആക്രമണം'

'ഭരണഘടനയ്‌ക്കെതിരെ ബിജെപിയുടെ 4D ആക്രമണം'; ബിജെപി ന്യൂനപക്ഷങ്ങളെ അപകീര്‍ത്തിപ്പെടുത്തി അവകാശം നിഷേധിക്കുന്നു: പ്രതിപക്ഷം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം രാജ്യം വിട്ടു; പ്രതിയെ ഇന്റര്‍പോള്‍ സഹായത്തോടെ കസ്റ്റഡിയിലെടുത്ത് പൊലീസ്

രാജു ആകപ്പാടെ മൂഡ് ഓഫ് ആണ്, പൃഥ്വിരാജിനെ മാത്രം ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കം നടത്തുന്നുണ്ട്: ലിസ്റ്റിന്‍ സ്റ്റീഫന്‍

ബഹിരാകാശ യാത്രിക സുനിത വില്യംസിന് ഭാരത രത്ന നൽകണം; ആവശ്യവുമായി തൃണമൂൽ കോൺഗ്രസ്

24ാം പാര്‍ട്ടി കോണ്‍ഗ്രസിലും വനിത ജനറല്‍ സെക്രട്ടറിയുണ്ടാവില്ല; എംഎ ബേബിയുടെ കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്ന് കെകെ ശൈലജ