Connect with us

NATIONAL

യോഗിയുടെ മണ്ഡലത്തിലും ബിജെപിക്ക് അടിപതറുന്നു; ഗൊരഖ്പൂരിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നും മാധ്യമങ്ങളെ പുറത്താക്കി

, 1:04 pm

യുപിയിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലേക്കും ബിഹാറിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരെഞ്ഞടുപ്പിന്റെ വോട്ടെണ്ണല്‍ സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ ബിജെപിക്ക് അത്ര ശുഭകരമല്ല. യുപിയെ രണ്ടു മണ്ഡലങ്ങളിലും സമാജ് വാദി പാര്‍ട്ടിയാണ് ലീഡ് ചെയുന്നത്. ഇരു മണ്ഡലങ്ങളും ബിജെപിയുടെ സീറ്റിംഗ് സീറ്റാണ്.

ഇതിനിടെ ഗൊരഖ്പൂര്‍ ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നും മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി. ഗൊരഖ്പുര്‍ ജില്ലാ മജിസ്ട്രേറ്റാണ് മാധ്യമങ്ങള്‍ ഇനി വോട്ടെണ്ണലിന്റെ തത്സമയ ഫലം റിപ്പോര്‍ട്ട് ചെയാന്‍ പാടില്ലെന്ന് അറിയിക്കുകയും പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തത്. വോട്ടെണ്ണി കഴിഞ്ഞ് തങ്ങള്‍ അന്തിമ ഫലം പ്രഖ്യാപിക്കുമെന്നാണ് ജില്ലാ മജിസ്ട്രേറ്റ് രാജീവ് റൗത്തേല പറയുന്നത്.

ഗൊരഖ്പൂര്‍ മണ്ഡലത്തിലെ എംപിയായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാകുന്നതിനു വേണ്ടി രാജിവച്ച സാഹചര്യത്തിലാണ് മണ്ഡലത്തില്‍ ഉപതിരെഞ്ഞടുപ്പ് നടന്നത്. ഇവിടെ എസ് പിയുടെ സ്ഥാനാര്‍ത്ഥിയായ പ്രവീണ്‍ കുമാര്‍ നിഷാന്താണ് ലീഡ് ചെയുന്നത്. 59907 വോട്ടുകള്‍ക്കാണ് ലീഡ്.

ഫുല്‍പുര്‍ ലോക്സഭാ മണ്ഡലത്തിലെ എംപിയായിരുന്ന കേശവ് പ്രസാദ് മൗര്യ യുപി ഉപമുഖ്യമന്ത്രിയാകുന്നതിനു വേണ്ടി രാജിവച്ച സീറ്റില്‍ എസ്പി വന്‍മുന്നേറ്റമാണ് നടത്തുന്നത്. അറാറിയ ലോക്സഭാ സീറ്റില്‍ തിരെഞ്ഞടുപ്പ് നടന്നത് ആര്‍ജെഡി എംപിയുടെ നിര്യാണത്തെ തുടര്‍ന്നാണ്.