അടിപതറി ബി.ജെ.പി; കർണാടകയിൽ തോറ്റത് മോദി

പത്തു പ്രാവശ്യമാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പര്യടനം നടത്തിയത്.  മൈസൂർ ബാംഗ്ലൂർ ഹൈവേ ഉൾപ്പെടെ ആയിരക്കണക്കിനു കോടി രൂപയുടെ വികസന പ്രവർത്തങ്ങൾ ഉദ്ഘാടനം ചെയ്തു. അതൊന്നും ഫലപ്രദം ആകില്ലന്ന് കണ്ടപ്പോൾ നഗ്നമായ വർഗീയതയിൽ അഭയം തേടി. മുസ്ലിം സംവരണം എടുത്തു കളയലും ഹിജാബ് വിഷയവും കൂടുതൽ വിഭാഗീയത സൃഷ്ടിക്കുമെന്ന് കരുതി അവയെ തിരഞ്ഞെടുപ്പ് ആയുധങ്ങൾ ആക്കി മാറ്റി. എന്നിട്ടും കോൺഗ്രസ്‌ മുന്നേറ്റത്തിന് മുന്നിൽ ബിജെപിക്ക്‌ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.

അതിനു പ്രധാനപ്പെട്ട കാരണം ബസവ രാജ് ബൊമ്മ സർക്കാർ അത്രയേറേ എതിർപ്പ് ജനങ്ങളിൽ നിന്നും സമ്പാദിച്ചു എന്നതായിരുന്നു. അഴിമതിയും വർഗീയതയും കൊടികുത്തി വാണ ബിജെപി ഭരണത്തിൽ നിന്നും ജനങ്ങൾ ശരിക്കും ഒരു മാറ്റം ആഗ്രഹിച്ചു. അതാണ്‌ കർണാടകയിൽ കോൺഗ്രസ്‌ നേടിയ തിരഞ്ഞെടുപ്പ് വിജയത്തിന്റെ അടിസ്ഥാനം. അഴിമതിയെയും ഭരണവീഴ്ചയെയും വർഗീയത കൊണ്ട് മറച്ചു പിടിക്കാനുള്ള ബിജെപി യുടെ നീക്കത്തിനാണ് കർണാടകയിലെ ജനങ്ങൾ തിരിച്ചടി നൽകിയത്.

പതിനൊന്നു ശതമാനം വരുന്ന ന്യുനപക്ഷങ്ങളെ ഒറ്റപ്പെടുത്തി ഭൂരിപക്ഷ സമുദായ വോട്ടുകളെ ഏകീകരിക്കുക എന്ന തന്ത്രം ആണ് ബിജെപി കർണാടകയിലും സ്വീകരിച്ചത്. ഈ നീക്കം അമ്പേ പാളി എന്നാണ് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മനസിലാക്കാൻ കഴിയുന്നത്.

2024 ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ തന്നെ പ്രതി പക്ഷ കക്ഷികളുടെ പുതിയ വേദിക്ക് അടിസ്ഥാന ശില ഇടാൻ ഈ വിജയം സഹായകമാകും. ദേശീയതലത്തിൽ ബിജെപി ക്ക്‌ ബദൽ കോൺഗ്രസ്‌ മാത്രം അല്ലെങ്കിൽ കോൺഗ്രസ്‌ നേതൃത്വം നൽകുന്ന പ്രതിപക്ഷ പ്ലാറ്റ്ഫോമിനു മാത്രമേ ബിജെപി യെ നേരിടാൻ കഴിയുകയുള്ളു എന്ന് ഒരിക്കൽ കൂടെ തെളിയിക്കുകയാണ് കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം