ബി.ജെ.പിയോട് കൈകോർക്കാൻ കുമാര സ്വാമിക്ക് മേൽ വൻ സമ്മർദ്ദം; ഓപ്പറേഷൻ നയിക്കാൻ അമിത് ഷാ, കർണാടകത്തിൽ ഒഴുകുന്നത് ആയിരക്കണക്കിന് കോടി

കർണാടകയിൽ നാളെ വോട്ടെണ്ണൽ നടക്കാനിരിക്കെ സംസ്ഥാനത്ത് ഭരണം ഉറപ്പിക്കാൻ കരുക്കൾ നീക്കി ബിജെപി. തൂക്ക് സഭയ്ക്ക് സാധ്യതയെന്നും, ജെഡിഎസി തീരുമാനം നിർണായകമാകുമെന്നും വിലയിരുത്തലുകൾ വന്നതോടെയാണ് ബിജെപി ക്യാമ്പിൽ തന്ത്രങ്ങൾ മെനയാൻ തുടങ്ങിയത്.
ബിജെപി ക്കൊപ്പം നില്ക്കാൻ മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാര സ്വാമിക്ക് മേൽ വൻ സമ്മർദ്ദം ഉണ്ടെന്നാണ് സൂചന. അമിത് ഷാ നേരിട്ടാണ് ഇതിനായി ചർച്ചകൾ നടത്തുന്നത്. ആയിരക്കണക്കിന് കോടി രൂപ കർണാടകത്തിൽ ചെലവഴിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്.

സംസ്ഥാനത്ത് തൂക്ക് നിമസഭ വരുമെന്നാണ് പ്രവചനം. ജെഡിഎസിന് 50 സീറ്റ് വരെ കിട്ടാൻ സാദ്ധ്യതയുണ്ടെന്നും അതുകൊണ്ടുതന്നെ നിർണായകമാകുമെന്നും കുമാര സ്വാമി പറഞ്ഞിരുന്നു. തന്റെ ആവശ്യങ്ങൾ അംഗീകരിക്കുന്ന ആരുമായും സഖ്യത്തിന് തയ്യാറാണെന്നും കുമാരസ്വാമി വ്യക്തമാക്കി. ഇത് ബിജെപിയ്ക്കുള്ള ക്ഷണമായി കാണാമെന്നും വിലയിരുത്തലുകളുണ്ട്.

കോൺഗ്രസും ബിജെപിയും പിന്തുണ തേടി സമീപിച്ചുവെന്ന് ജെഡിഎസ് നേതാവ് തൻവീർ അഹമ്മദ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ ആവശ്യങ്ങൾ അംഗീകരിക്കുന്ന ആരുമായും സഖ്യത്തിന് തയ്യാറാണെന്ന കുമാരസ്വാമിയുടെ പ്രഖ്യാപനം വന്നത്.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം