ബിജെപി നേതാവ് എല്‍കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; വാര്‍ത്തക്കുറിപ്പ് പുറത്തിറക്കി എയിംസ്

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എല്‍.കെ. അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി എയിംസിലാണ് അദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. വാര്‍ധക്യസഹജമായ അസ്വസ്ഥതകളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും, ജെറിയാട്രിക് വിഭാഗത്തിലെ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് അദ്വാനിയെ ചികിത്സിക്കുന്നതെന്നും വാര്‍ത്തക്കുറിപ്പില്‍ ആശുപത്രി അറിയിച്ചു.

96-കാരനായ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും നിരീക്ഷണത്തില്‍ തുടരുകയാണെന്നും എയിംസ് വ്യക്തമാക്കി.

Read more

രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന നല്‍കി എല്‍.കെ. അദ്വാനിയെ മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് രാജ്യം ആദരിച്ചിരുന്നു. അടല്‍ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്ന കാലയളവില്‍ അദ്ദേഹം ഉപപ്രധാനമന്ത്രിയുടെ സ്ഥാനം വഹിച്ചിരുന്നു.