വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി അധികാരത്തിലെത്തും: കെ.സുരേന്ദ്രൻ

രാജ്യം മുഴുവന്‍ ബി.ജെ.പി തരംഗം സൃഷ്ടിക്കുകയാണെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലും ബി.ജെ.പി അധികാരത്തിലെത്തുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. ഇടത്- വലത് മുന്നണികള്‍ക്ക് എതിരെ അതിശക്തമായ വിധിയെഴുത്ത് കേരളത്തിലുമുണ്ടാകുമെന്നതിന്റെ തെളിവാണ് ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം എന്ന് സുരേന്ദ്രൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. നരേന്ദ്ര മോദിയിലുള്ള വിശ്വാസം ജനങ്ങളില്‍ ഒരോ ദിവസവും വര്‍ധിക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബിജെപി കേരളത്തിലും പശ്ചിമ ബംഗാളിലും അധികാരം നേടും. ബിഹാറിലും മറ്റു സംസ്ഥാനങ്ങളിലും നടന്ന ഉപതിരഞ്ഞെടുപ്പുകളിലും പ്രവചനങ്ങളെ മറികടന്ന് ബിജെപി നേട്ടമുണ്ടാക്കി.എന്ന് സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ ഇടത് സർക്കാരിന്റെ നില പരുങ്ങലിലാണ്. ഇടതുമുന്നണിയും യു.ഡി.എഫും അഴിമതിക്കാരാണെന്ന് തെളിഞ്ഞതായും സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയിട്ടുള്ള എല്ലാ അഴിമതികളും അറിയാവുന്ന മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ജീവന് ഭീഷണിയുണ്ടെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.

സി.പി.എം എന്തും ചെയ്യാൻ മടിക്കാത്തവരാണ്, സി.എം രവീന്ദ്രന്റെ ജീവന് സുരക്ഷ നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്ത്വമാണ്. തന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ പൊതുസമൂഹത്തിന്റെ അറിവിലേക്കാണ് താൻ ഇത് പറയുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?