ഗുജറാത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൂട്ടത്തോടെ പിന്‍വാങ്ങി. എതിരാളികള്‍ പിന്‍വാങ്ങിയതോടെ 215 സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ ഏകപക്ഷീയമായി വിജയിച്ചു 66 നഗരസഭകളിലേക്കടക്കം പത്രിക പിന്‍വലിക്കാനുള്ള അവസാനദിനം കഴിഞ്ഞ ദിവസമായിരുന്നു. 16-നാണ് വോട്ടെടുപ്പ് നടക്കുക.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പിന്‍വാങ്ങിയതിനാലാണ് മിക്കയിടത്തും ബിജെപിക്ക് എതിരില്ലാതെ വിജയിക്കാനായത്. തിരഞ്ഞെടുപ്പ് നടക്കുന്ന ഏക കോര്‍പ്പറേഷനായ ജുഡഗഢില്‍ ഒമ്പത് സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചത് ബിജെപിക്ക് ഏകപക്ഷീയവിജയം സമ്മാനിച്ചു. ആകെ 60 സീറ്റാണ് ഇവിടെയുള്ളത്. നാല് നഗരസഭകളില്‍ പകുതിയിലേറെ സീറ്റും ബിജെപി നേടിയതിനാല്‍ തിരഞ്ഞെടുപ്പിനുമുന്‍പേ ഭരണം ഉറപ്പായിട്ടുണ്ട്.
Read more
എന്നാല്‍, ബിജെപി ഭരണസ്വാധീനം ഉപയോഗിച്ച് മത്സരം ഒഴിവാക്കുകയാണെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ആരോപിച്ചു. ധരംപുരില്‍ തങ്ങളുടെ അഞ്ച് സ്ഥാനാര്‍ഥികളെ കാണാനില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.