യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ കറിയ്ക്കുള്ളില്‍ ബ്ലേഡ്; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി

ഹോസ്റ്റല്‍ ഭക്ഷണത്തില്‍ നിന്ന് ബ്ലേഡ് കണ്ടെത്തിയതിന് പിന്നാലെ പ്രതിഷേധവുമായി തെരുവിലിറങ്ങി ഒസ്മാനിയ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍. ന്യൂ ഗോദാവരി ഹോസ്റ്റലില്‍ വിളമ്പിയ ഭക്ഷണത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ബ്ലേഡ് ലഭിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ഹോസ്റ്റല്‍ മെസില്‍ വിളമ്പിയ കറിയില്‍ ബ്ലേഡ് കണ്ടെത്തിയത്.

സംഭവത്തിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്സിറ്റിയുടെ പ്രധാന റോഡ് ഉപരോധിച്ച് ബ്ലേഡ് ലഭിച്ച കറിപാത്രവുമായി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ആഹാരത്തില്‍ നിന്ന് ബ്ലേഡ് കണ്ടെത്തിയത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ദിവസങ്ങള്‍ക്ക് മുന്‍പ് വിളമ്പിയ കാബേജ് കറിയില്‍നിന്ന് പുഴുവിനെ ലഭിച്ചിരുന്നതായും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

നേരത്തെ ഹോസ്റ്റലില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്ന് മറ്റൊരു വിദ്യാര്‍ത്ഥിയ്ക്ക് ചില്ല് കഷ്ണങ്ങള്‍ ലഭിച്ചിരുന്നതായും ആരോപണമുണ്ട്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ആവര്‍ത്തിക്കില്ലെന്ന് ജീവനക്കാര്‍ ഉറപ്പുതരാറുണ്ടെന്നും എന്നാല്‍ അവ പാലിയ്ക്കപ്പെടുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

ഹോസ്റ്റലില്‍ 2500 മുതല്‍ 3,000 രൂപ വരെ തങ്ങളില്‍ നിന്ന് ഈടാക്കാറുണ്ട്. എന്നാല്‍ പരിഹാരം തേടി സര്‍വകലാശാലാ അധികൃതര്‍ക്ക് നിരവധി പരാതി നല്‍കിയിട്ടും പ്രശ്‌നം തുടരുകയാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

Latest Stories

ഇന്ത്യയുടെ റെഡ് കോറിഡോർ ആക്രമണം തുടരുന്നു: 22 മാവോയിസ്റ്റുകളും ഒരു ജവാനും കൊല്ലപ്പെട്ടു

കണ്ണൂരില്‍ ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു; ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍

കര്‍ണാടകയില്‍ സാമൂഹിക പദ്ധതികള്‍ക്ക് പണമില്ല; എംഎല്‍എമാരുടെ ശമ്പളത്തില്‍ ഇരട്ടി വര്‍ദ്ധന

യുഎസ് ഗവൺമെന്റ് വെബ്‌സൈറ്റുകളിൽ നിന്നും നയങ്ങളിൽ നിന്നും ന്യൂനപക്ഷങ്ങളെ ഒഴിവാക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്

ആശ പ്രവര്‍ത്തകരുടെ ഓണറേറിയം; കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധന അനുസരിച്ച് സംസ്ഥാനവും വര്‍ദ്ധിപ്പിക്കും; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

10,152 ഇന്ത്യക്കാർ വിദേശ ജയിലുകളിൽ കഴിയുന്നു; വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് രാജ്യസഭയിൽ

സമദൂരം അവസാനിപ്പിച്ചാല്‍ ചിലര്‍ വാഴും, ചിലര്‍ വീഴും; ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും മുന്നറിയിപ്പുമായി ഓര്‍ത്തഡോക്സ് സഭ

വിട്ടുമാറാത്ത വയറുവേദന; യൂട്യൂബ് നോക്കി സ്വയം ശസ്ത്രക്രിയ ചെയ്തു; യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

വടക്കൻ ഗാസയിൽ കരാക്രമണം ആരംഭിച്ച് ഇസ്രായേൽ

ഫോട്ടോഷൂട്ടിനിടെ കളര്‍ബോംബ് നവവധുവിന്റെ ദേഹത്ത് പതിച്ചു; പരിക്കുകളോടെ യുവതി ചികിത്സയില്‍