പ്രവാചക നിന്ദ; ഹൈദരാബാദില്‍ പ്രതിഷേധം, ബി.ജെ.പി ,എം.എല്‍.എക്ക് എതിരെ കേസെടുത്ത് പൊലീസ്

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ തെലങ്കാനയിലെ ബി.ജെ.പി എം.എല്‍.എയ്ക്ക് എതിരെ കേസെടുത്ത് പൊലീസ്.രാജാ സിംഗിനെതിരെയാണ് കേസെടുത്തത്. പ്രവാചകനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി രാജാ സിംഗ് വീഡിയോ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ തിങ്കളാഴ്ച രാത്രി ഹൈദരാബാദില്‍ പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്നാണ് കേസെടുത്തത്.

എംഎല്‍എ സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നും അയാളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സിറ്റി പൊലീസ് കമ്മീഷണര്‍ സിവി ആനന്ദിന്റെ ഓഫീസിന് മുന്നിലും നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും പ്രതിഷേധം നടന്നു. ബഷീര്‍ ബാഗിലെ കമ്മീഷണര്‍ ഓഫീസില്‍ പ്രതിഷേധിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം കഴിഞ്ഞ ആഴ്ച ഹൈദരാബാദില്‍ ഷോ നടത്തിയ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിക്കെതിരെയും ബി.ജെ.പി എംഎല്‍എ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. മുനവര്‍ ഫാറൂഖി ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് രാജ സിംഗ് പറഞ്ഞു. വീഡിയോയില്‍ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളും ഇയാള്‍ നടത്തിയിരുന്നു.

നേരത്തെ, ഫാറൂഖിയുടെ ഷോ നിര്‍ത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും വേദിയിലെ സെറ്റ് കത്തിക്കുമെന്ന് പറയുകയും ചെയ്തിരുന്നു. ഭീഷണിയെ തുടര്‍ന്ന് എംഎല്‍എ വീട്ടുതടങ്കലില്‍ ആയിരുന്നു.

Latest Stories

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ