തമിഴ്‌നാട്ടിലെ പടക്ക നിര്‍മ്മാണ ശാലയില്‍ വന്‍ സ്‌ഫോടനം. ശിവകാശിക്ക് സമീപം പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ തുടരുന്ന 12 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപകടത്തില്‍ അഞ്ച് സ്ത്രീകളും മൂന്ന് പുരുഷന്‍മാരുമാണ് മരിച്ചത്. പടക്ക നിര്‍മ്മാണ ശാലയിലെ തൊഴിലാളികളാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസും അഗ്നിശമന സേനയും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്. ഉഗ്ര സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ മുറികളെല്ലാം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്.
കെട്ടിടത്തിനുള്ളില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടോയെന്ന സംശയത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.