തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ പടക്ക ഗോഡൗണില്‍ പൊട്ടിത്തെറി. അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചതായാണ് വിവരം. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ശനിയാഴ്ച രാവിലെയാണ് സംഭവം. വന്‍ സ്‌ഫോടനത്തെ തുടര്‍ന്ന് ഗോഡൗണിന് സമീപമുള്ള ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരാണ് മരിച്ചതെന്ന് കൃഷ്ണഗിരി കളക്ടര്‍ പറഞ്ഞു. മൂന്നു വീടുകളും തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്.
അതേസമയം, പൊട്ടിത്തെറിയുണ്ടാകാനുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച തമിഴ്‌നാട് വിരുതനഗറില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചിരുന്നു.