ദില്ലി സിആർപിഎഫ് സ്കൂളിന് മുന്നിലെ സ്ഫോടനം; ഭീകരബന്ധം കണ്ടെത്താനായില്ല

ദില്ലി രോഹിണി സിആർപിഎഫ് സ്കൂളിന് മുന്നിലെ സ്ഫോടനത്തിൽ ഭീകരബന്ധം കണ്ടെത്താനായിട്ടില്ല. ഡൽഹിയിലെ പ്രശാന്ത് വിഹാറിൽ സിആർപിഎഫ് സ്കൂ‌ളിന് പുറത്താണ് സ്ഫോടനം ഉണ്ടായത്. എൻഐഎ സംഘവും എൻഎസ്‌ജി കമാൻഡോകളും ദേശീയ ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥരും സ്ഫോടനം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

സ്ഫോടനത്തിൽ ഭീകരബന്ധം കണ്ടെത്താനായില്ലെന്നാണ് ദില്ലി പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോ‌ർട്ടിൽ പറയുന്നത്. കേന്ദ്ര ഏജൻസികളും ഈ നി​ഗമനം ശരിവയ്ക്കുന്നു. രാവിലെ സ്ഥലത്ത് നടക്കാനിറങ്ങിയ ആൾ വലിച്ചെറിഞ്ഞ സി​ഗരറ്റ് കുറ്റി നേരത്തെ അവിടെയുണ്ടായിരുന്ന വ്യവസായ മാലിന്യത്തിൽ വീണതാകാം സ്ഫോടനത്തിന് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇക്കഴിഞ്ഞ ഒക്‌ടോബർ 20നായിരുന്നു സ്‌കൂളിന് പുറത്ത് സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. എന്നാൽ സ്‌കൂളിന് സമീപത്തെ കടകളുടെയും പാർക്ക് ചെയ്തിരുന്ന കാറിൻ്റെയും ചില്ലുകൾക്കും മറ്റുമായി കേടുപാടുകൾ സംഭവിച്ചിച്ചിരുന്നു. സ്ഫോടനത്തിൻ്റെ കാരണം സംബന്ധിച്ച് വ്യക്തമായ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നും സ്പെഷ്യൽ സെൽ ഉൾപ്പെടെയുള്ളവർ അന്വേഷിക്കുകയാണെന്നും ഡൽഹി പൊലീസ് അറിയിച്ചിരുന്നു.

Latest Stories

'രാജ്യത്തിനായി ചെയ്തതൊക്കെയും എന്നെന്നും ഓര്‍മിക്കപ്പെടും'; മൻമോഹൻ സിം​ഗിന് ആദരാഞ്ജലിയർപ്പിച്ച് മമ്മൂട്ടി

'ചരിത്രത്തിനു മുമ്പേ നടന്നയാൾ, ദൃഢചിത്തനായ രാഷ്ട്രനേതാവ്'; മൻമോഹൻ സിംഗിനെ അനുസ്മരിച്ച് ശശി തരൂർ

ഡോ. മൻമോഹൻ സിംഗിന്റെ സംസ്കാരം നാളെ; രാജ്യത്തും സംസ്ഥാനത്തും ഏഴ് ദിവസത്തെ ദുഃഖാചരണം

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി