മണിപ്പൂർ സർവകലാശാല ക്യാമ്പസിനുള്ളിൽ സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു

മണിപ്പൂർ സർവകലാശാല ക്യാമ്പസിനുള്ളിൽ സ്ഫോടനം. ഒരാൾ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഓൾ ഇന്ത്യ മണിപ്പൂര്‍ സ്റ്റുഡന്റ്സ് യൂണിയൻ ഓഫീസിന് മുന്നിലായിരുന്നു സ്ഫോടനം നടന്നതെന്നാണ് വിവരം. ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം. ഐഇഡി സ്ഫോടനമാണ് നടന്നത്.

Read more

കഴിഞ്ഞ വർഷം മേയിൽ ആരംഭിച്ച കലാപത്തിന്റെ ഭാഗമായാണ് ഇന്നും മണിപ്പൂരിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നത്. പട്ടികവർഗ (എസ്‌ടി) പദവിക്ക് വേണ്ടിയുള്ള മെയ്‌തി സമുദായത്തിൻ്റെ ആവശ്യത്തിൽ പ്രതിഷേധിച്ച് ആരഭിച്ച കലാപമാണ് ഇന്നും മണിപ്പൂരിൽ തുടരുന്നത്.