മൂന്ന് ബാഗുകളിലായി സ്ത്രീയുടെ ശരീരഭാഗങ്ങൾ; കണ്ടെത്തിയത് റേഷൻ കടയ്ക്ക് പിന്നിലായി

മധ്യപ്രദേശിലെ ഗുണയിൽ മൂന്ന് ബാഗുകളിലായി അജ്ഞാത സ്ത്രീയുടെ ശരീരഭാഗങ്ങൾ കണ്ടെത്തി. ഖടോലിയിലെ റേഷൻ കടയ്ക്ക് പിന്നിലായാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗുകൾ കണ്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. സംഭവത്തിൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. അതേസമയം കൊല്ലപ്പെട്ട സ്ത്രീ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

ഗുണയിലെ ഖടോലി ഗ്രാമത്തിലാണ് സംഭവം. തിങ്കളാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ് സംഘം സ്ഥലത്തെത്തി ബാഗ് പരിശോധിച്ചു. തിരിച്ചറിയാത്ത സ്ത്രീയുടെ മൃതദേഹ ഭാഗങ്ങളായിരുന്നു ബാഗിനുള്ളിലുണ്ടായിരുന്നത്. മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത് കൊലപാതകം നടന്ന് ഏറെ നേരം കഴിഞ്ഞ ശേഷമല്ലെന്നാണ് ചഞ്ചോട സബ് ഡിവിഷണൽ ഓഫീസർ ഓഫ് പൊലീസ് ദിവ്യ രജാവത്ത് മാധ്യമങ്ങളോട് വിശദമാക്കിയത്.

സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമാണ് സംഭവിച്ചതിലേക്കുള്ള ,സൂചന ലഭ്യമാകൂവെന്നാണ് പൊലീസ് പ്രതികരണം. മേഖലയിലെ സിസിടിവികൾ പൊലീസ് പരിശോധന ആരംഭിച്ചതായും പൊലീസ് വിശദമാക്കി.

അതേസമയം നേരത്തെ ജൂൺ മാസം രണ്ടാംവാരത്തിൽ മധ്യപ്രദേശിലെ ഇൻഡോറിൽ രണ്ട് ബാഗിനുള്ളിലാക്കിയ നിലയിൽ സ്ത്രീയുടെ മൃതദേഹഭാഗങ്ങൾ കണ്ടെത്തിയിരുന്നു. ശുചീകരണ തൊഴിലാളികളാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ബാഗുകൾ കണ്ടെത്തിയത്. മൃതദേഹത്തിലെ കൈകളും ബാഗുകളിലുണ്ടായിരുന്നില്ല. 20നും 25നും ഇടയിൽ പ്രായമുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ