ബംഗാൾ തയ്യാർ; പദ്മാവതിയെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് മമതാ ബാ​ന​ർ​ജി

ബി​ജെ​പി സം​സ്ഥാ​ന​ങ്ങ​ൾ ബോളിവുഡ് സിനിമ പദ്മാവതിക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​മ്പോ​ൾ സിനിമയെ ഇരുകൈയും നീ​ട്ടി​ സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങി ബം​ഗാ​ൾ. സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​ സംവിധാനം ചെയ്ത് ബോ​ളി​വു​ഡ് സി​നി​മ പ​ദ്മാ​വ​തി​ക്ക് പ്ര​ദ​ർ​ശ​ന​ത്തി​ന് പ്ര​ത്യേ​ക സം​വി​ധാ​നം ഒ​രു​ക്കാ​ൻ ത​യാ​റാ​ണെ​ന്നും പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി പ​റ​ഞ്ഞു. ബ​ൻ​സാ​ലി​യെ​യും പ​ദ്മാ​വ​തി ടീ​മി​നെ​യും ബം​ഗാ​ൾ ഇ​രു​കൈ​യും നീ​ട്ടി​സ്വീ​ക​രി​ക്കാ​ൻ ഒ​രു​ക്ക​മാ​ണെ​ന്നും മമത പറഞ്ഞു. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളൊ​ന്നും പ​ദ്മാ​വ​തി പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ത​യാ​റ​ല്ലെ​ങ്കി​ൽ ബം​ഗാ​ൾ ഒ​രു​ക്ക​മാ​ണ്.

Read more

ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ർ​ശ​ന​ത്തി​ന് പ്ര​ത്യേ​ക സം​വി​ധാ​നം ഒ​രു​ക്കി ന​ൽ​കും. ബം​ഗാ​ൾ അ​ഭി​മാ​ന​ത്തോ​ടെ​യും സ​ന്തോ​ഷ​ത്തോ​ടെ​യും ഇ​ക്കാ​ര്യം നി​ർ​വ​ഹി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ദേ​ശീ​യ മാ​ധ്യ​മ​മാ​യ ഇ​ന്ത്യാ ടു​ഡേ​യു​ടെ കോ​ൺ​ക്ലേ​വി​ൽ സം​സാ​രി​ക്കവേ ആയിരുന്നു മമതയുടെ പ്രസ്താവന. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ഡി ചി​ത്ത​ഭ്ര​മ​ക്കാ​ര​നാ​ണെ​ന്നും മ​മ​ത പ​റ​ഞ്ഞു. ബം​ഗാ​ളി​ൽ നി​ക്ഷേ​പം ന​ട​ത്താ​ൻ ക​മ്പ​നി​ക​ളെ മോ​ദി സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും അ​വ​ർ‌ ആ​രോ​പി​ച്ചു.