അമരാവതി സെന്‍ട്രല്‍ ജയിലില്‍ ബോംബ് സ്‌ഫോടനം; തടവുകാര്‍ സുരക്ഷിതര്‍; അന്വേഷണം ആരംഭിച്ച് പൊലീസ്

ജയിലനുള്ളില്‍ ബോംബ് സ്‌ഫോടനം. അമരാവതി സെന്‍ട്രല്‍ ജയിലില്‍ ഇന്നലെ രാത്രിയാണ് ഉഗ്ര സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ ആളപായമില്ലെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. രാത്രിയോടെ ഉഗ്ര ശബ്ദം കേട്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് നടന്നത് ബോംബ് സ്‌ഫോടനമാണെന്ന് തിരിച്ചറിഞ്ഞത്.

ജയില്‍ അടുക്കളയ്ക്ക് സമീപമായിരുന്നു സ്‌ഫോടനം നടന്നത്. എന്നാല്‍ ജയിലിനുള്ളില്‍ എങ്ങനെ ബോംബ് എത്തിയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ജയിലിനുള്ളില്‍ ബോംബ് നിര്‍മ്മിച്ചതാണോ എന്നും സംശയിക്കുന്നുണ്ട്. സ്‌ഫോടനം നടന്ന സ്ഥലത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നുണ്ട്.

സ്‌ഫോടനം സംഭവിച്ച സ്ഥലത്തിന് പുറമേ മുഴുവന്‍ ജയിലിലും പരിശോധന തുടരുകയാണ്. പ്ലാസ്റ്റിക് പന്തിന്റെ രൂപത്തിലുള്ളതായിരുന്നു ബോംബ്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ പരിശോധിച്ച് വരുന്നതായി അമരാവതി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

Latest Stories

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു