വീണ്ടും ബോംബ് ഭീഷണി; പാരിസിൽനിന്നുള്ള വിസ്‌താര വിമാനം അടിയന്തരമായി നിലത്തിറക്കി

പാരിസിൽനിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിസ്താര എയർലൈൻസിൻ്റെ വിമാനത്തിന് ബോംബ് ഭീഷണി. ഇതേത്തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹി-ശ്രീനഗർ വിസ്‌താര വിമാനത്തിനും ഇൻഡിഗോയുടെ ഡൽഹി- വാരാണസി, ചെന്നൈ-മുംബൈ വിമാനങ്ങൾക്കും ബോംബ് ഭീഷണി ഉണ്ടായിരുന്നു. അതേസമയം രാജ്യത്ത് വിമാനങ്ങൾക്ക് നേരെയുള്ള ബോംബ് ഭീഷണി തുടർച്ചയാവുകയാണ്.

പാരിസിലെ ചാൾസ് ദെ ഗല്ലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിസ്‌താരയുടെ യു.കെ 024 വിമാനത്തിന് ഇന്ന് രാവിലെ 10 മണിയോടെയാണ് ബോംബ് ഭീഷണി ഉണ്ടായത്. അടിയന്തര സാഹചര്യമായി കണക്കാക്കി വിമാനം ഉടൻ നിലത്തിറക്കുകയായിരുന്നു. രാവിലെ 10:19-ന് വിമാനം മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ് നടത്തി. 294 യാത്രക്കാരും 12 ജീവനക്കാരും ഉൾപ്പെടെ 306 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്.

യാത്രയ്ക്കിടെ ഛർദ്ദി ഉണ്ടായാൽ ഉപയോഗിക്കാനായി വെച്ചിരുന്ന പേപ്പർബാഗിന് മുകളിൽ എഴുതിയ നിലയിലാണ് ബോംബ് ഭീഷണി കാണപ്പെട്ടത്. ബോംബ് ഭീഷണി വിസ്‌താര എയർലൈൻസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് വിവരം ഉടൻ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചുവെന്നും സുരക്ഷാ ഏജൻസികളുമായി തങ്ങൾ പൂർണമായി സഹകരിച്ചുവെന്നും വിസ്‌താര വ്യക്തമാക്കി.

അതേസമയം വെള്ളിയാഴ്ചയാണ് ഡൽഹി-ശ്രീനഗർ വിസ്‌താര വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടായത്. 177 യാത്രക്കാരുമായി പുറപ്പെട്ട യു.കെ 611 വിമാനം ശ്രീനഗർ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കിയ ശേഷം ഐസൊലേഷൻ ബേയിലേക്ക് മാറ്റിനിർത്തിയാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ഒന്നും കണ്ടെത്താതിരുന്നതോടെ സുരക്ഷാ ഏജൻസികൾ വിമാനത്തിന് സർവീസ് തുടരാനുള്ള അനുമതി നൽകി.

Latest Stories

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ